അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു

കോഴിക്കോട് • ‘ഉമ്മന്‍ ചാണ്ടീ..’ എന്നുള്ള രണ്ടാം ക്ലാസുകാരിയുടെ ആ വിളിയില്‍ പൂവിട്ട അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു. അതിനു സാക്ഷിയാകാന്‍ നാട് മധുരവുമായി ഒന്നിച്ചെത്തി. നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പേരു ചൊല്ലി വിളിച്ച ശിവാനിയുടെ ആവശ്യം തന്റെ സഹപാഠി കെ.പി.അമല്‍ കൃഷ്ണയ്ക്കു വീട് വേണമെന്നതായിരുന്നു. Read More …

കോടികള്‍ സൂക്ഷിക്കാന്‍ ഇടമില്ല

കൊച്ചി • ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിട്ടും വരുമാനം സൂക്ഷിക്കാന്‍ വഴി കാണാതെ ബവ്‌റിജസ് കോര്‍പറേഷന്‍. തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളില്‍ ബാങ്ക് ശാഖകള്‍ പ്രത്യേകമായി പ്രവര്‍ത്തിപ്പിച്ചും സുരക്ഷയ്ക്കു പൊലീസിനെ ഉപയോഗിച്ചും പണം നിക്ഷേപിക്കുമെന്ന മാനേജ്‌മെന്റിന്റെ വാക്ക് പാഴ്വാക്കായി. അഞ്ച് ബാങ്ക് അവധി ദിനങ്ങളുണ്ടായിരുന്ന കഴിഞ്ഞയാഴ്ചയിലെ വരുമാനം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ തയാറാകാത്തതിനെത്തുടര്‍ന്നു കോടിക്കണക്കിനു രൂപയുമായി Read More …

നിയമനങ്ങള്‍ നടത്തിയത് ചട്ടം പാലിച്ച്

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയത് ചട്ടം പാലിച്ചാണെന്ന് ഇ.പി. ജയരാജന്‍. ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു. ചട്ടം 64 പ്രകാരമാണ് നിയമസഭയില്‍ പ്രത്യേക പ്രസ്താവനയും വിശദീകരണവും നടത്തിയത്. സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാന്‍ അദ്ദേഹം സമയം നീട്ടിച്ചോദിച്ചു. ഭരണ സ്തംഭനം ഒഴിവാക്കാനാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നും Read More …

നിയമനം അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ രാജിവെച്ച മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌ഐഇയില്‍ ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വ്യവസായ വകുപ്പില്‍ നിയമനം നടത്തുന്നതിന് മന്ത്രിക്ക് തീരുമാനമെടുക്കാം. തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ Read More …

ഹിന്ദു ഐക്യവേദി നേതാവും നിയമകുരുക്കിലേക്ക്

കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിര്‍ത്തരുത്, പ്രശംസിക്കരുത് തുടങ്ങി മതവിദ്വേഷംവളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീല്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെയും പരാതി നല്‍കി. മതവിദ്വേഷംവളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരെ ഇന്നലെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി Read More …

മുഖ സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും പപ്പായ

സൗന്ദര്യ സംരക്ഷണത്തിന് ആശ്രയിക്കാവുന്ന പഴമാണ് പപ്പായ. മുഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഏറെ സഹായകമാണ്.പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കിയതും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പതിനഞ്ചു മിനുട്ടിനു ശേഷം കഴുകി കളയുക. മൃതകോശങ്ങള്‍ നീങ്ങി മുഖം തിളങ്ങും.കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ അലട്ടുന്ന Read More …

കണ്ണൂരിലെ അക്രമനിര്‍ദേശം അമിത് ഷായില്‍ നിന്ന്

കണ്ണൂര്‍: കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാനം പാലിക്കാന്‍ ആര്‍എസ്എസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണം. ആര്‍എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവുമെന്നും കോടിയേരി പറഞ്ഞു.

മോദി മാപ്പു പറയണമെന്ന് അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വാദത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. അങ്ങനെയങ്കില്‍ ആദ്യം മാപ്പു പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. ഡിസംബറില്‍ അദ്ദേഹം നടത്തിയ പാക് സന്ദര്‍ശം സംബന്ധിച്ച് മോദി മാപ്പു പറയണമെന്നാണ് കശ്യപ് ആവശ്യപ്പെട്ടത്. രാജ്യത്ത് എന്തു പ്രശ്‌നമുണ്ടായാലും അതിനെയെല്ലാം സിനിമയുമായി ബന്ധിപ്പിക്കുകയും അതിന്റെ Read More …