3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി

വാഷിങ്ടണ്‍: ഹെയ്തിയില്‍ വന്‍ നാശം വിതച്ച ശേഷം യുഎസ് തീരത്തേക്കെത്തിയ മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചയോടെ മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തി. മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള വിമാന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. Read More …

ബന്ധുക്കള്‍ക്ക് പോലുംകാണുവാന്‍ കഴിയുന്നില്ല

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രവേശനമില്ല. ജയലളിതയുടെ പഴയ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന് ആശുപത്രിയുടെ വളപ്പിനകത്തു പോലും കയറാനായില്ല. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രണ്ട് ദിവസമാണ് അകത്തുകയറാനുള്ള അനുമതിയ്ക്കായി കാത്തു നിന്ന് മടങ്ങിയത്. വര്‍ഷം 1994. ജയലളിതയുടെ തോഴി ശശികലയുടെ Read More …

അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം

ഹൈദരാബാദ്: രോഹിത് വെമുല ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ബിജെപി മന്ത്രിമാരെയും വിസിയെയും രക്ഷിക്കാനാണെന്ന് വെമുലയുടെ സഹോദരന്‍ രാജ് വെമുല. കമ്മീഷന്റെ അന്വേഷണം രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും രാജ് വെമുല ആരോപിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ബിജെപി കേന്ദ്രമന്ത്രിമാര്‍, യൂണിവേഴ്‌സിറ്റി വിസി പൊഡില്‍ അപ്പാറാവു, ബിജെപി എംഎല്‍സി രാമചന്ദ്ര റാവു, എബിവിപി Read More …

വിമാനം അപകടം അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: 246 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നു മുംബൈയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. ടേക്ക് ഓഫ് സമയത്ത് ബോയിംഗ് 777–300 ഇആര്‍ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് അടുത്തെത്തിച്ചത്. റണ്‍വേ Read More …

ദാദ്രികേസിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച റോബിന്‍ എന്ന രവി (20)യുടെ മൃതദേഹത്തിലാണ് ഗ്രാമവാസികള്‍ ദേശീയ പതാക പുതപ്പിച്ചത്. മരിച്ചു മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌ക്കരിക്കാനും ബന്ധുകള്‍ തയ്യാറായിട്ടില്ല.ജയില്‍ അധികൃതരുടെ മര്‍ദനമേറ്റാണ് Read More …

ഹഫീസ് സയീദിനെ എന്തിനു പാകിസ്ഥാന്‍ പരിപാലിക്കുന്നു

ന്യൂഡല്‍ഹി: ജമാത് ഉദ് ധവ തലവന്‍ ഹഫീസ് സയീദിനെ പാക്കിസ്ഥാന്‍ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത് എന്ന് ഭരണ കക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ലോകമേക്കര്‍. പാലമെന്റ് ആക്രമണം, പത്താന്‍കോട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാക്കിസ്ഥാനായി ചെയ്തിരിക്കുന്നതെന്നും ലോമേക്കര്‍ ചോദിച്ചതായി പാക് പത്രമായ Read More …

ബൊളീവിയയെ ഗോളില്‍ മുക്കി ബ്രസീല്‍

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനു മിന്നും ജയം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ എട്ടാം മത്സരത്തില്‍ മഞ്ഞക്കിളികള്‍ 5–0നു ബൊളീവിയയെ തകര്‍ത്തു. 11–ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവച്ച ഗോള്‍ വേട്ടയ്ക്ക് 75–ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് തിരശീലയിട്ടത്. ഇതിനിടയില്‍ 26–ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ, 39–ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ്, 44–ാം Read More …

ഫീസ് വര്‍ധിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യും

കോഴിക്കോട്: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാറിനുളളത്. പ്രതിപക്ഷം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നതെന്നും പിണായി ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. Read More …