പാക്കിസ്ഥാന് ഇന്ത്യയുടെ ബലൂച് വെബ് ആപ്പ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സ്മരിച്ച പ്രധാനമന്ത്രി മോദി ഇന്ന് അവര്‍ക്കായുള്ള എഐആര്‍ (ഓള്‍ ഇന്ത്യ റേഡിയോ) വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്യും. ബലൂച് ശ്രോതാക്കളെ ലക്ഷ്യംവച്ചാണ് എഐആര്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കുന്നത്. ബലൂചി ഭാഷയില്‍ എഐആറിന്റെ വിദേശ സര്‍വീസ് ഡിവിഷന്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. 1974-75ലാണ് ഇതാരംഭിച്ചത്. ബലൂചി Read More …

സര്‍ക്കാരിന്റെ വീഴ്ച: കുഞ്ഞാലികുട്ടി

മലപ്പുറം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പാശ്ചാത്തലവും പ്രാധാന്യവും ഉള്‍ക്കൊള്ളാതെയാണ് പ്രോസിക്യൂഷന്‍ ഈ കേസുമായി മുന്നോട്ട് പോയത്. ഇത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ Read More …

അറബി പാടത്തിറങ്ങി

മലപ്പുറം: ഞാറു നടല്‍ യന്ത്രത്തില്‍ കയറി ചേറുനിറഞ്ഞ പാടത്തുകൂടി സൗദി പൗരന്‍ ഞാറു നടല്‍ യന്ത്രം ഓടിച്ചു നീങ്ങിയപ്പോള്‍ പാടവരമ്പത്ത് നാട്ടുകാര്‍ കൗതുകത്തോടെ നോക്കി നിന്നു. മലയാളികളായ സുഹൃത്തുക്കള്‍ക്കൊപ്പം കേരളം കാണാനെത്തിയ റിയാദിലെ വ്യവസായി ഇബ്രാഹിം അല്‍ മുബേരിക്ക് ആണ് കൃഷി രീതികള്‍ കണ്ടുപഠിക്കാന്‍ വയലിലിറങ്ങിയത്. കാര്‍ഷിക മേഖലയില്‍ മുന്നേറുന്ന കരുളായിയിലെ കൃഷികളും കൃഷിരീതികളും അദ്ദേഹം Read More …

പ്രോസിക്യൂഷന്‍ ഗോവിന്ദ

ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ക്ക് തോല്‍വി. പ്രതിഗോവിന്ദച്ചാമിക്ക് അതിവേഗകോടതി നല്‍കിയ വധശിക്ഷ സൂപ്രീംകോടതി റദ്ദാക്കി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് പ്രതി കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത്. ഹൈക്കോടതി നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കും.പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിന്റെ വാദം ഭാഗികമായി കോടതി അംഗീകരിക്കുകയായിരുന്നു. 2011 ലാണ് സൗമ്യ ഷൊര്‍ണൂര്‍ റെയില്‍വേ Read More …

നായ്ക്കളെ പിടിക്കാന്‍ ബോബി

കോഴിക്കോട്: കേരളത്തിലെ ജനജീവിതത്തിന് ഭീഷണിയായി മാറുന്ന തെരുവുനായ്ക്കളെ പിടികൂടാന്‍ ബേബി ചെമ്മണ്ണൂര്‍ ഇറങ്ങുന്നു. നായ്ക്കളെ പിടികൂടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബോബി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. കലക്ടറുടെ അനുമതി കിട്ടിയാല്‍ ബോബി ചെമ്മണ്ണൂര്‍ നായ്ക്കളെ തേടി തെരുവിലിറങ്ങും. ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടേണ്ടത് ഏതൊരു മനുഷ്യസ്‌നേഹിയുടെയും കടമയാണെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് Read More …

ഗോവിന്ദചാമി കൊലനടത്തിയതിന് തെളിവില്ലെന്ന് ആളൂര്‍

ന്യൂഡല്‍ഹി: ഗോവിന്ദചാമി കൊലപാതകം ചെയ്തുവെന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി വിധിക്ക് ശേഷം പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂര്‍. പൊലീസും പ്രൊസിക്യൂഷനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു ഇത്രയും കാലം. കേരളത്തിലെ ജയില്‍ സുരക്ഷിതമല്ലെന്നതിനാലാണ് തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ അപേക്ഷ നല്കിയത്.

സിദ്ധുവിന്റെ ഭാര്യയും ബിജെപി അംഗത്വം രാജിവച്ചു

ചണ്ഡിഗഡ്: നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ പുതിയ പാര്‍ട്ടിയായ ആവാസെ പഞ്ചാബ് രൂപീകരിച്ചതിന് പിന്നാലെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ചു. സിദ്ധു നേരത്തെ തന്നെ എംപി സ്ഥാനവും ബിജെപി അംഗത്വവും രാജിവച്ചിരുന്നു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചാണ് കൗര്‍ രാജി പ്രഖ്യാപിച്ചത്. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. താന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. താന്‍ ഒരു Read More …

ബംഗളൂരു സാധാരണ നിലയിലേയ്ക്ക്; നിരോധനാജ്ഞ പിന്‍വലിച്ചു

ബംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ ബംഗളൂരുവില്‍ പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നു. സംഘര്‍ഷം കുറഞ്ഞതോടെ ബംഗളൂരു നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. നഗരം സാധാരണ നിലയിലായതോടെ ആളുകള്‍ ജോലിക്ക് പോയിതുടങ്ങിയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. സംഘര്‍ഷത്തിന് കുറവ് വന്നെങ്കിലും സുരക്ഷസേനയും പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സംഘര്‍ഷം കുടുതല്‍ നടന്ന മേഖലകളില്‍ Read More …