Category: Featured
ഹാസ്യകലാകാരന്‍ പാക്കിസ്ഥാനിലെ പരിപാടി റദ്ദാക്കി
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാസ്യകലാകാരന്‍ രാജു ശ്രീവാസ്തവ് പാക്കിസ്ഥാനില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം പരിപാടി ഉപേക്ഷിച്ചത്. ശ്രീവാസ്തവിന് പാക്കിസ്ഥാനില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇങ്ങോട്ട് ക്ഷണം ലഭിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ കലാകാരന്മാരോട് ഇന്ത്യ വിടാന്‍ വെള്ളിയാഴ്ച നവ നിര്‍മാണ്‍ സേന ആവശ്യപ്പെട്ടിരുന്നു. പാക് നടീ നടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ Read More …
സൈനിക മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് കാഷ്മീരിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ചര്‍ച്ച. അതേസമയം കൂടിക്കാഴ്ച പതിവായി നടക്കാറുള്ളതു മാത്രമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, വ്യോമസേനാ മേധാവി Read More …
ബിജെപി ബന്ധത്തില്‍ വെള്ളാപ്പള്ളിയും തുഷാറും രണ്ടു വഴിക്ക്
ആലപ്പുഴ: ബിജെപിയോടുള്ള സമീപനത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. ബിജെപി ബിഡിജെഎസിനു നല്കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്നും ബിഡിജെഎസിനെ എതിരാളികള്‍ കഴുതയെന്നു വിളിക്കുന്ന തരത്തിലേക്കെത്തിച്ചെന്നുമായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. എന്നാല്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയ മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാകട്ടെ ഇതിനെ Read More …
ഭിന്ന ലിംഗക്കാര്‍ക്കായി കോഴിക്കോട് സമിതി
കോഴിക്കോട്: ഭിന്നലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപീകരണത്തിന് പിന്നില്‍. കലക്ടര്‍ തന്നെയാണ് അധ്യക്ഷനും. കോഴിക്കോട് സബ് കലക്ടറാണ് നോഡല്‍ ഓഫിസര്‍. മൂന്നാം ലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ സബ് ജഡ്ജ്. Read More …
സ്വര്‍ണ വില ഉയര്‍ന്നു
ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വാക്കു കേള്‍ക്കാന്‍ രാജ്യം
കോഴിക്കോട്: കശ്മീരിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് രാജ്യം. ബി ജെ പി ദേശീയ കൗണ്‍സിലില്‍ ചര്‍ച്ച ഭീകരാക്രമണമാണ്. ഇന്ന് വൈകിട്ട് കടപ്പുറത്തെ വേദിയില്‍ മോദി പറയുന്നത് കേള്‍ക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം സജ്ജമാണ്. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട് എത്തും. Read More …
ബിജെപി ദേശീയ കൗണ്‍സില്‍; പ്രധാനമന്ത്രി ഇന്നെത്തും
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ടെത്തും. കരിപ്പൂരില്‍ വൈകിട്ട് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിക്കു മടങ്ങുക. അതുവരെ കോഴിക്കോട് നഗരം കനത്ത സുരക്ഷാവലയത്തിനുള്ളിലായിരിക്കും. 25 വിഭാഗങ്ങളുള്ള വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വിവരങ്ങള്‍. പ്രധാനമന്ത്രി എത്തുന്ന ഓരോ ഇടങ്ങളിലെയും സുരക്ഷയ്ക്കായി ‘ആന്റി സബോട്ടാഷ്’ ടീമുകള്‍ തയാറായിരിക്കും. ഏത് Read More …
