സൗദിയില്‍ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു

റിയാദ്: സൗദിയില്‍ മന്ത്രിമാര്‍, ശൂറ അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ അംഗങ്ങളുടെ വീട്ടു വാടക പോലുള്ള ആനുകൂല്യങ്ങള്‍ 15 ശതമാനവുമാണ് കുറച്ചത്. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം, ആനുകൂല്യം എന്നിവയുടെ വര്‍ധനവും അടുത്ത സാമ്പത്തിക വര്‍ഷാവസാനം വരെ മരവിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച Read More …

സ്വാശ്രയ പ്രശ്‌നം; സര്‍ക്കാരിനു തെറ്റു പറ്റി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നീറ്റ് മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഫീസ് വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് നിയമസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തില്ലെന്നും പറഞ്ഞു.

കാലടിയില്‍ ഗുണ്ടാ ആക്രമണത്തിനിരയായ യുവാവ് മരിച്ചു

കൊച്ചി: കാലടിയില്‍ ഗുണ്ടാ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശി സനലാണ് മരിച്ചത്. ഇന്നു രാവിലെയാണ് ഒരു സംഘമാളുകള്‍ സനലിനെ ആക്രമിച്ചത്. ഗുണ്ടാ ആക്രമമാണെന്നാണ് നിഗമനം. ബൈക്കുകളിലെത്തിയ അക്രമി സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സനലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

‘കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ട്’

തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചത് കൊണ്ട് കൊലപാതകങ്ങള്‍ തടയാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക മാത്രമാണ് ഇതിന് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് Read More …

കെ.ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി.കെ.ബാബുവിന്റെ ഭാര്യ ഗീതയേയും സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. ഗീത ലോക്കറില്‍ നിന്നു സ്വര്‍ണം മാറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗീതയില്‍ നിന്നു ചോദിച്ചറിഞ്ഞത്. ഗീത ലോക്കര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. അതേസമയം, വിജിലന്‍സ് പരിശോധനയില്‍ ഗീതയുടെ Read More …

സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയം; സഭയില്‍ ബഹളം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മെഡിക്കല്‍ പ്രവേസനത്തില്‍ കരാറിലെ പിഴവുമൂലം ഫീസ് കുന്നനെ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സ്വാശ്രയ മോഖലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. Read More …

ഭീകരരില്‍നിന്ന് ലഭിച്ച വയര്‍ലസ് സെറ്റുകള്‍ ലഭിച്ചു

ഉറി: കാഷ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയ ഭീകരരുടെ കൈയില്‍നിന്ന് ലഭിച്ച ജപ്പാന്‍ നിര്‍മിത വയര്‍ലസ് സെറ്റുകള്‍ ഭീകരരുടെ പാക് ബന്ധത്തിനു തെളിവാണെന്ന് അന്വേഷണ സംഘം. രണ്ട് വയര്‍ലസ് സെറ്റുകളാണ് ആക്രമണം നടത്തിയ നാലു ഭീകരരുടെ കൈയില്‍നിന്ന് ലഭിച്ചത്. ഇതില്‍ ഉറുദുവിലും ഇംഗ്ലീഷിലും പുതിയത് എന്ന് എഴുതിയിരുന്നു. വയര്‍ലെസ് സെറ്റുകള്‍ പാക്കിസ്ഥാനില്‍നിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചതായി Read More …

പറഞ്ഞത് വിഴുങ്ങി ഠാക്കൂര്‍; പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കും

തിരുവനന്തപുരം: പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാട് തിരുത്തി അനുരാഗ് ഠാക്കൂര്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഒരു മലയാളം വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐസിസിയുടെ സമ്മര്‍ദം കാരണമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത Read More …