പ്രധാനമന്ത്രി തിരിച്ചെത്തി

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ബെല്‍ജിയം, യുഎസ്, സൌദി അറേബ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. മൂന്നു രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. മാര്‍ച്ച് 30നാണ് മോദിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയ മോദി ബെല്‍ജിയം പാര്‍ലമെന്റ് അംഗങ്ങളുള്‍പ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. യുഎസിലെത്തിയ മോദി Read More …

പി ടി അജയ്‌മോഹന്‍ പൊന്നാനിയില്‍

പൊന്നാനി: അവ്യക്തതകള്‍ക്കും സംശയങ്ങള്‍ക്കുമൊടുവില്‍ പി.ടി.അജയ്‌മോഹന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുമതിയായതോടെ പൊന്നാനിയില്‍ 2011 ലേതിന് സമാനമായ നേര്‍ക്കുനേര്‍ പോരാട്ടം. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന പൊന്നാനിയില്‍ എല്‍.ഡി.എഫ്, എന്‍.ഡി.എ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2011ലെ മത്സരത്തിന് സമാനമായി പി.ടി.അജയ്‌മോഹനും പി. ശ്രീരാമകൃഷ്ണനുമായിരിക്കും നേര്‍ക്കുനേര്‍ മത്സരിക്കുക. എന്‍.ഡി.എ അടക്കം മറ്റു പാര്‍ട്ടികള്‍ കടുത്ത ഭീഷണി സൃഷ്ടിക്കുന്നത് പോരാട്ടത്തിന്റെ Read More …

ചാണ്ടിക്ക് ലീഗിന്റെ പിന്തുണ

കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കാലിടറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലിം ലീഗിന്റെ പിന്തുണ. ഉമ്മന്‍ചാണ്ടിയില്ലാതെ യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടം വലിയെ തുടര്‍ന്ന്,മല്‍സര രംഗത്തു നിന്ന് താന്‍ വിട്ടുനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തതോടെയാണ് മുന്നണിയിലെ പ്രധാനഘടകകക്ഷിയായ മുസ്്‌ലിം ലീഗ് രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ പ്രശ്്‌നങ്ങള്‍ മൂലം Read More …

എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: പഠാന്‍കോട്ട് ഭീകരാക്രമണക്കേസ് ഉള്‍പ്പടെ വിവിധ തീവ്രവാദി ആക്രമണക്കേസുകളുടെ അന്വേഷണ സംഘത്തിലെ അംഗമായ എന്‍.ഐ.എ ഉദ്യോഗസ്ഥനെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. എന്‍.ഐ.എ.യില്‍ ഡിവൈ.എസ്.പി ആയ മുഹമ്മദ് തന്‍സീലാണ് ഉത്തര്‍പ്രദേശിലെ ബിജ്്‌നോറില്‍ വെടിയേറ്റ് മരിച്ചത്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമം കാര്‍ തടഞ്ഞു നിര്‍ത്തി. അകത്തേക്ക് തുടരെ Read More …

‘തെറി’ മാഗസിന്‍ കത്തിച്ചു

കോഴിക്കോട്: മലയാളത്തിലെ തെറികളെ ചര്‍ച്ചാ വിഷയമാക്കി പുറത്തിറക്കിയ കോളേജ് മാഗസിന്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ കത്തിച്ചു. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലേത് ഉള്‍പ്പടെയുള്ള മലയാളത്തിലെ തെറികളെ ചര്‍ച്ചക്ക് വച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് പുറത്തിറക്കിയ വിശ്വ വിഖ്യാത തെറിയെന്ന മാഗസിനാണ് എ.ബി.വി.പിക്കാര്‍ കത്തിച്ചത്.കേരളത്തെ സാംസ്‌കാരികമായി അപമാനിക്കുന്നതും കോളേജിന്റെ പാരമ്പര്യത്തിന് യോജിക്കാത്തതുമാണ് മാഗസിനെന്ന് സമക്കാര്‍ കുറ്റപ്പെടുത്തി. മലയാള ഭാഷയിലെ തെറുകളുടെ രാഷ്ട്രീയമാണ് Read More …

മല്‍സരിക്കാനൊരുങ്ങി

കാച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ്‌ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തെരഞ്ഞുെപ്പില്‍ ഏതു മുന്നണിയുടെയും പിന്തുണ സ്വീകരിക്കാന്‍ തയാറാണ്. തന്നെയും തന്റെ പാര്‍ട്ടിയെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് പൊരുത്തപ്പെടാനാവില്ല. ഇനി യുഡിഎഫ് സീറ്റ് തരാമെന്ന് പറഞ്ഞാലും ഏറ്റെടുക്കാന്‍ തയാറല്ല. അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളാണു മത്സരത്തിനായി പരിഗണിക്കുന്നത്. മൂന്നു ദിവസത്തിനകം Read More …

കത്തിനു പിന്നില്‍ ഗൂഡാലോചന

തിരുവനന്തപുരം: കയ്പമംഗലം സീറ്റ് ചോദിച്ച് രാഹുലിനു കത്തെഴുതിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്നു ടി.എന്‍. പ്രതാപന്‍. കയ്പമംഗലം സീറ്റിനായി കത്തയച്ചിട്ടില്ല. സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തും പുറത്തും തനിക്ക് എതിരാളികളുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. സ്‌നേഹപൂര്‍വമായ നിര്‍ബന്ധമായിരുന്നു രാഹുലിന്റേത്. കത്തയച്ചെന്നതു രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണെന്നും ഇതിന്റെ ഉറവിടം തനിക്കറിയാമെന്നും പ്രതാപന്‍ പറഞ്ഞു.

രാഹുലിന് കത്തെഴുതിയെന്ന് ആരോപണം

ന്യൂഡല്‍ഹി: യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ടി.എന്‍. പ്രതാപന്റെ നിലപാട് പൊള്ളയായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയ പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ന്ധിക്കു കത്തയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതാപന്റെ കത്ത് വായിച്ചെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണത്രേ പ്രതാപന് Read More …