സ്ഥിരതാമസത്തിന് അനുമതി ലഭിച്ചേക്കും

റിയാദ്: വിദേശികള്‍ക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുവാന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സൌദി അറേബ്യ ആലോചിക്കുന്നു. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പ്രചാരത്തിലുള്ള ഗ്രീന്‍കാര്‍ഡ് മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. ഈ പദ്ധതി നടപ്പിലായാല്‍ വര്‍ഷം പതിനായിരം കോടി ഡോളര്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഒരു കോടി Read More …

ഡിസ്‌കൗണ്ട് ഓഫറുമായി കേന്ദ്രമന്ത്രി

മലപ്പുറം: ഒരു എം.എല്‍.എക്ക് ഒരു കേന്ദ്രമന്ത്രി ഫ്രീ. കൂടുതല്‍ എം.എല്‍.എമാരെ കിട്ടിയാല്‍ കൂടുതല്‍ മന്ത്രിമാര്‍.കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന ഓഫറുമായി കേന്ദ്രമന്ത്രി മലപ്പുറത്തെത്തിയത്. ഇന്നലെ മലപ്പുറത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ കേന്ദ്രമന്ത്രി രാജീവ് പ്രദീപ് റൂഡിയാണ് കേരളത്തില്‍ നിന്ന് ഇത്തവണയുണ്ടാകുന്ന ഓരോ ബി.ജെ.പി. എം.എല്‍.എമാര്‍ക്കും പകരമായി ഓരോ കേന്ദ്രമന്ത്രിമാരെ കേരളത്തിന് Read More …

കത്തിന് പിന്നില്‍ കെ ബി ഗണേഷന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സരിത ഈയിടെ പുറത്തുവിട്ട കത്തിന് പിന്നില്‍ കെ.ബി ഗണേഷ് കുമാറെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം കത്തില്‍ കൂട്ടിചേര്‍ക്കാന്‍ ഗണേഷ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറ്റില്ലെന്ന് മറുപടി നല്‍കി. മുഖ്യമന്ത്രിയെ താഴെയിറക്കുകയാണ് ഗണേഷിന്റെ ലക്ഷ്യം. സരിത എഴുതിയെന്ന് അവകാശപ്പെടുന്ന പുതിയ കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം Read More …

ഇവിടെ മല്‍സരിച്ചാല്‍ മന്ത്രിയാകില്ല

മലപ്പുറം: കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിനുണ്ടൊരു ചരിത്രം. ഇവിടെ മത്സരിച്ചാല്‍ മന്ത്രിയാകാനാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതിനുള്ള കാരണവും ഇവര്‍ തന്നെ പറയുന്നു. ഇവിടെ നിന്ന് മത്സരിച്ച് ജയിച്ച് ആരും തന്നെ ഇതുവരെ മന്ത്രിസ്ഥാനത്തെത്തിയിട്ടില്ല. ലീഗ് തട്ടകമായ മലപ്പുറം ജില്ലയിലെ നിരവധി നേതാക്കള്‍ പിറവിയെടുത്ത കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് ഇതുവരെ മുസ്ലിംലീഗിന് ഒരു മന്ത്രി ഉണ്ടായില്ലെന്ന് പറഞ്ഞാല്‍ അതില്‍ Read More …

ലീഗ് യു ഡി എഫിലെ ഹൈക്കമാന്റോ?

മലപ്പുറം: യു ഡി എഫില്‍ കേരളത്തില്‍ മറ്റൊരു ഹൈക്കമാന്റാവുകയാണോ മുസ്‌ലിം ലീഗ്. ചില കോണ്‍ഗ്രസ് നേതാക്കളുടെ പരിഭവം ഇപ്പോള്‍ ഇങ്ങനെയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിക്ക് കലവറയില്ലാത്ത പിന്തുണ നല്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും ലീഗും. കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി തര്‍ക്കം ഡല്‍ഹിയിലെ ചൂടന്‍ ചര്‍ച്ചയിലും പരിഹരിക്കാതെ മുന്നോട്ടു പോയപ്പോള്‍ ലീഗ് ശക്തമായി ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്നു. Read More …

മഞ്ചേരിയില്‍ വക്കീലേ ജയിക്കൂ

മലപ്പുറം: മഞ്ചേരി ബാറില്‍ നിന്നും ഉയരങ്ങളിലെത്തിയ പ്രമുഖര്‍ നിരവധിയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ഒരു നീണ്ട നിരതന്നെ ഈ പട്ടികയിലുണ്ട്.  ഇത്തവണ മഞ്ചേരി നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിലെ പ്രമുഖ സ്ഥാര്‍ത്ഥികളെല്ലാം അഭിഭാഷകരാണ്.  മണ്ഡലത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന അഡ്വ. എം ഉമ്മര്‍, മുഖ്യ എതിരാളി സി പി ഐയിലെ അഡ്വ. കെ മോഹന്‍ദാസ്, ബി ജെ പി Read More …

യു ഡി എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സ് മുസ്ലീം ലീഗ് തര്‍ക്കം യു ഡി എഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. നിലമ്പൂരില്‍ കോണ്‍ഗ്രസ്സിനുളളിലെ പ്രശ്‌നങ്ങള്‍  കോണ്‍ഗ്രസ്സ് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യമനുസരിച്ച് കഴിഞ്ഞ തവണത്തേക്കാള്‍  വന്‍ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക്   വിജയിക്കാനുളള Read More …

സി കെ ജാനുവിന് പുതിയ പാര്‍ട്ടി

ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച്, നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. സുല്‍ത്താന്‍ ബത്തേരിയിലാകും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍.ഡി.എയുമായി സഹകരിക്കുകയെന്ന് ജാനു പറഞ്ഞു. ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ ചേരുമെന്ന വാര്‍ത്ത ജാനു തള്ളി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി Read More …