ബാര്‍ കേസ് മാണി ഹൈകോടതിയിലേക്ക്

കൊച്ചി:  ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മുന്‍ധനമന്ത്രി  കെ മാണി  ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിട്ടുളളത്. ബാര്‍കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുന്നത് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് മാണിയുടെ ആവശ്യം. വിജിലന്‍സ് എസ് പി സുകേശനും ബാര്‍ ഉടമ ബിജു രമേശും Read More …

മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ പ്രധാന പ്രതി മുസാമില്‍ അന്‍സാരിയടക്കം മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ മൂന്നു പ്രതികളെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു. പ്രത്യേക പോട്ട കോടതി ജഡ്ജി പി.ആര്‍. ദേശ്മുഖ് ആണ് ശിക്ഷവിധിച്ചത്. 200203 സ്‌ഫോടനക്കേസിലാണ് വിധി. അന്‍സാരിയെ കൂടാതെ വാഹിദ് അന്‍സാരി, ഫര്‍ഹാന്‍ എന്നിവരെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സാഖിബ് നച്ചാന്‍, അതീഫ് Read More …

പൂട്ടിയബാറുകള്‍ തുറക്കുമെന്നത് കള്ളപ്രചരണം

തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ബാര്‍ തുറക്കുമെന്ന കള്ളപ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളളപ്രചരണത്തിലൂടെ വോട്ട് പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി നോക്കണ്ട. ബാറുകള്‍ പൂട്ടിയതിനെ സിപിഎം സ്വാഗതം ചെയ്തിരുന്നു. മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്നും കോടിയേരി വ്യക്തമാക്കി.

മദ്യലോബിയും സി പി എമ്മും അവിശുദ്ധബന്ധം

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തിനെതിരേ തിരിച്ചടിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യലോബിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പിണറായിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നു സുധീരന്‍ പറഞ്ഞു. എന്തുവിലകൊടുത്തും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിനും സിപിഎമ്മിനുമുള്ളത്. വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ മദ്യനയം അട്ടിമറിക്കുമെന്നതിനുള്ള സൂചനകളാണ് ഇടതു Read More …

പലിശ കുറയും

ന്യൂദല്‍ഹി: വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റം പലിശ നിരക്ക് കുറക്കും. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ചെറുകാലാവധി വായ്്പകളുടെ പലിശയിലാണ് റിസര്‍വ് ബാങ്ക് കുറവു വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് 6.50 ശതമാണ്. നേരത്തെ ഇത് 6.75 ശതമാനമാണ്. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ഇടപാടുകാര്‍ക്ക് പലിശയിളവ് ലഭിക്കും.ഭവന,വാഹന,വ്യക്തിഗത വായ്പകളില്‍ ഈ ഇളവ് ബാധകമാകും.

മരിച്ചിട്ടും അവര്‍ ജീവിക്കുന്നു

മുംബൈ: വേര്‍പിരിഞ്ഞു പോയ അരുമകള്‍ ഡമ്മികളായി വീണ്ടും ജീവിക്കുന്നു. ജീവനുതുല്യം സ്‌നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളെ മരണത്തിന് ശേഷവും സ്റ്റഫ് ചെയ്ത് വീടുകളില്‍ വെക്കുന്ന ശീലം ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആകുകയാണ്.ജീവന്‍ നഷ്ടപ്പെട്ട മൃഗങ്ങളെ സ്റ്റഫ് ചെയ്ത് വക്കുന്ന ടാക്‌സിഡെര്‍മി എന്ന ശാസ്ത്രീയ പ്രക്രിയയിലൂടെയാണ് പല ധനാഢ്യരും അരുമകളെ വീട്ടിനുള്ളില്‍ തന്നെ സൂക്ഷിക്കുന്നത്. ജീവനില്ലെങ്കിലും Read More …

പുനലൂരീല്‍ ലീഗ്; യൂനുസ് കുഞ്ഞിന് സീറ്റ്

മലപ്പുറം: നിയമസഭാതെരഞ്ഞെടുപ്പില്‍ ഇരവിപുരത്തിനു പകരം മുസ്‌ലിംലീഗ് പുനലൂരില്‍ മത്സരിക്കും. ഇവിടെ സ്ഥാനാര്‍ത്ഥിയായി കൊല്ലം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ എ യുനുസുകുഞ്ഞിനെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണമായി. ആദ്യ ഘട്ടത്തില്‍ ഇരുപത് സിറ്റിംഗ് സീറ്റുകളിലെയും Read More …

നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത നായരുടെ ആരോപണങ്ങള്‍ കേരളത്തിന്റെ അന്തസ് താഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവികള്‍ ഉമ്മന്‍ ചാണ്ടി ദുരുപയോഗം ചെയ്തു. സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണമെന്നും വിഎസ് പറഞ്ഞു. ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി Read More …