ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച മലയാളം സിനിമ പത്തേമാരി

ന്യൂഡല്‍ഹി:  ദേശീയ ചലച്ചിത്ര പുരസ്‌കാരം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്‌റോ ടോമി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. അമ്മയുടെ സംവിധായകന്‍ നീലനു പ്രത്യേക പരാമര്‍ശം. ക്രിസ്‌റോ ടോമി സംവിധാനം ചെയ്ത കാമുകിയാണു മികച്ച ഹ്രസ്വചിത്രം. പ്രൊഫ. അലിയാര്‍ക്ക് അരങ്ങിലെ നിത്യവിസ്മയം ഡോക്യുമെന്ററിയുടെ വിവരണത്തിനാണു പുരസ്‌കാരം. സിനിമ സൌഹൃദ സംസ്ഥാനമെന്ന Read More …

അമിതാഭ് ബച്ചന്‍ മികച്ച നടന്‍

ന്യൂഡല്‍ഹി: സമാന്തര സിനിമകളെ പിന്തള്ളി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനപ്രിയ ചിത്രങ്ങള്‍. മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്. എസ്.എസ്. രാജമൌലി Read More …

എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

മുബൈ അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുംമുംബൈയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടിയിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്നും എല്ലാ യാത്രക്കരേയും പുറത്തെത്തിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ അടിഭഗത്ത് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം അറിവായിട്ടില്ല. രാവിലെ 6.15 നാണ് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 319 വിഭാഗത്തില്‍പ്പെട്ട എ Read More …

ലാഹോര്‍ സ്‌ഫോടനം 69 മരണം

ലാഹോര്‍: പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തിരക്കേറിയ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു, മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. ലാഹോര്‍ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇഖ്ബാല്‍ ടൌണ്‍ എന്ന പ്രദേശത്തെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ വൈകുന്നേരം 6.40നു ചാവേര്‍ ബോംബ് പൊട്ടിച്ചത്. Read More …

ജി. സുധാകരന്‍ എസ്പിക്കു പരാതി നല്‍കി

ആലപ്പുഴ: തനിക്കെതിരെ പോസ്‌റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നു സിപിഎം നേതാവ് ജി. സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ടു സുധാകരന്‍ എസ്പിക്കു പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന തനിക്കെതിരേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണു സുധാകരനെതിരേ അമ്പലപ്പുഴയില്‍ പോസ്‌റര്‍ പ്രത്യക്ഷപ്പെട്ടത്.

മുസ്ലിംലീഗ് മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

മലപ്പുറം:  മുസ്സീം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യപിച്ചതില്‍ ബാക്കി നിന്ന നാല് സീറ്റുകളില്‍ മൂന്ന്  സ്ഥാനാര്‍ത്ഥികളെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.  കുറ്റിയാടിയില്‍ പാറമ്മല്‍ അബ്ദുളള,  ബാലുശ്ശേരി യു സി രാമന്‍ ,  ഗുരുവായൂര്‍ പി എം Read More …

പത്താന്‍കോട് പാക്അന്വേഷണ സംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ക്കായി പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ആദ്യമായാണ് പാക് പോലീസും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ആക്രമണത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പത്യേക Read More …

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഹരീഷ് റാവത്തിന്റെ Read More …