പുതിയ ഐടി നിയമങ്ങള്‍ എന്തിനെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ് ആപ്പ് കോടതിയെ സമീപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പ്രസ്താവനയിലൂടെയാണ് അദ്ദേഹം കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. ‘സ്വകാര്യതയെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങളെക്കുറിച്ച് സാധാരണക്കാരായ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ Read More …
