കുംഭമേള വെട്ടിച്ചുരുക്കി പ്രതീകാത്മകമായി നടത്തണമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. കുംഭമേള നടത്തുന്ന സന്ന്യാസി മഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് സ്വാമി അവധോശാനന്ദ് ഗിരി. കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാല്‍ മതിയെന്നും, രണ്ട് ഷാഹി Read More …

കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിന്‍; കിട്ടിയത് 2 ലക്ഷം; ഭീതി ജനിപ്പിച്ച്‌ വാക്‌സിന്‍ ക്ഷാമം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് അതിരൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര കോവിഡ് വാക്സീന്‍ അനുവദിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയില്‍. 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം. ഇന്നലെയെത്തിയ 2 ലക്ഷം ഡോസില്‍ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും ലഭിച്ചു. Read More …

ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണം; കേന്ദ്ര ഹജ്ജ് കമ്മറ്റി

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശം. ഈവര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതേസമയം 2021-ലെ ഹജ്ജ് യാത്രയുടെ നടപടികളുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ഹജ്ജിന് അനുമതി ലഭിക്കുന്നപക്ഷം Read More …

അബ്ദുറഹ്‌മാന് വേണ്ടി ജലീലിനെ സി.പി.എം തഴയുന്നു?

കോഴിക്കോട്: മലപ്പുറം ജില്ലയിലെ സ്വതന്ത്ര ഇടതുപക്ഷ എം.എല്‍.എ ആയ വി.അബ്്ദുറഹ്‌മാനെ ഉയര്‍ത്തി കൊണ്ടുവരാനായി കെ.ടി.ജലീലിലെ സി.പി.എം.സംസ്ഥാന നേതൃത്വം തഴയുന്നതായി സൂചനകള്‍.ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ജലീലിന് പകരം വി.അബ്്ദുറഹ്‌മാന് മന്ത്രിസ്ഥാനം നല്‍കുന്നതിന് സി.പി.എമ്മില്‍ ചില നേതാക്കള്‍ ചരടുവലി ആരംഭിച്ചതായാണ് വിവരം.ജലീലും അബ്്ദുറഹ്്മാനും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രി അടുത്ത തവണ അബ്്ദുറഹ്്മാനാകട്ടെയാണ് ഈ വിഭാഗം Read More …

“കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍ ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കോവിഡ് വ്യാപനം തടയുവന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിന് പകരം സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുളള തന്ത്രം ആദ്യഘട്ടം- തുഗ്ലക് മാതൃകയിലുളള ഒരു ലോക്ക് ഡൗണ്‍ പ്രഖ്യാപനം, രണ്ടാംഘട്ടം-മണിയടി. മൂന്നാംഘട്ടം-ദൈവത്തെ സ്തുതി.’ രാഹുല്‍ ട്വീറ്റ് Read More …

യുപിയില്‍ ഞായര്‍ ലോക്ക് ഡൗണ്‍, മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്‍നിന്ന് ആയിരം രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയുമാണ് പിഴ. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുണ്ടാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. പത്തു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള Read More …

പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം, മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: സംസ്ഥാനത്ത് വീണ്ടും കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊതുപരിപാടികളില്‍ പരമാവധി 100 പേരെ മാത്രമേ അനുവദിക്കു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലിസിന് നല്‍കി. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാളുകളില്‍ പ്രവേശിക്കാം. ഇന്ന് ചേര്‍ന്ന Read More …

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം മാറ്റുമെന്ന് വി. മുരളീധരന്‍

 ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം മാറ്റുമെന്ന് വി. മുരളീധരന്‍. നേപ്പാള്‍ വഴിയും ദുബായ് വഴിയും സൗദിയിലേക്ക് പോകുന്നതിന് നിലവില്‍ തടസങ്ങളുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി . സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലാത്തിനാല്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ പ്രവാസികള്‍ സഞ്ചരിക്കുന്നത്. എന്‍ഒസി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും പ്രവാസികള്‍ നേരത്തെ അറിയിച്ചിരുന്നു .