വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ കുരുക്ക് മുറുക്കി സിബിഐ
കൊച്ചി: വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷന്‍ തട്ടാനാണെന്ന് സിബിഐ. ലൈഫ് മിഷനുമായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ നടപടിക്രമം അനുസരിച്ച് പദ്ധതി നടത്തിപ്പിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. ക്രമക്കേടില്‍ ലൈഫ് മിഷനെതിരെ അന്വേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. Read More …
