കേരളത്തില്‍ രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളില്‍

തിരുവനന്തപുരം-സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 1049 പേര്‍ ഇന്നലെ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം Read More …

ബ്രഹ്‌മഗിരി സൊസൈറ്റി വെബിനാര്‍: കേരളത്തിന് വേണ്ടത് സഹകരണ കൃഷി -മന്ത്രി വി.എസ്.സുനില്‍കുമാര്‍

കല്‍പ്പറ്റ: കോണ്‍ട്രാക്റ്റ് ഫാമിംങ്ങിന് പകരം കോ-ഓപ്പറേറ്റീവ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച എം. വേലായുധന്‍ അനുസ്മരണ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തതിലൂടെയും കോണ്‍ട്രാക്റ്റ് ഫാമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതിലൂടെയും കാര്‍ഷിക Read More …

കോവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രപതി

ന്യുദില്ലി: മഹാമാരിയുടെ ദുരിതങ്ങളില്‍ ഉഴലുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്തും ഭരണസംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയും കോവിഡ് വ്യാപനകാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയുടെ മാതൃകാപ്രവര്‍ത്തനങ്ങള്‍. രാജ്യത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയില്‍ നിന്ന് ദിവസേന 150 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നു. രാഷ്ട്രപതി ഭവന് അടുത്തുള്ള ഗുര്‍രുദ്വാര രക്കബ് ഗഞ്ചിലെ Read More …

സംസ്ഥാനത്ത് 885 പേര്‍ക്ക് കോവിഡ്: നാലു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 968 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന Read More …

കരസേനയിലെ വനിതകള്‍ക്ക് ഇത് ചരിത്ര നിമിഷം

ന്യുദില്ലി: ഇന്ത്യന്‍ കരസേനയില്‍ വനിതകള്‍ക്കായി പുതിയ ചരിത്രം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. സേനയിലെ വിവിധ വിഭാഗങ്ങളില്‍ പെര്‍മനെന്റ് കമ്മീഷനും കമാന്റ് പോസ്റ്റിംഗും ലഭിക്കാന്‍ വനിതാസൈനികര്‍ക്ക് അനുമതി നല്‍കി കൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഉത്തരവിറക്കി. യോഗ്യതയുണ്ടായിട്ടും ചട്ടങ്ങളുടെ അപാകതകൊണ്ട് സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പദവികള്‍ ലഭിക്കാതെ പോകുന്നത് പുതിയ ഉത്തരവോടെ അവസാനിക്കും.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.സര്‍ക്കാര്‍ തീരുമാനം Read More …

കോവിഡ് ബാധിച്ച് കേരളത്തില്‍ അഞ്ച് മരണം കൂടി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി (57), പാറശാല നഞ്ചന്‍കുഴിയില്‍ രവീന്ദ്രന്‍ (73),കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60),മുവ്വാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്്മി കുഞ്ഞന്‍പിള്ള (79),കൊല്ലം കെ.എസ്.പുരം സ്വദേശിനി റഹ്യാനത്ത് (58) എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1078 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗബാധയുണ്ടായിട്ടുണ്ട്.ഇതില്‍ 798 Read More …

കോവിഡ് കാലത്തും സ്വര്‍ണ്ണ വില കുതിക്കുന്നതെന്തു കൊണ്ട്?

മുംബൈ: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖല തകരുമ്പോഴും രാജ്യത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തു കൊണ്ടാണ്? പവന് 37400 രൂപയിലാണ് സ്വര്‍ണ്ണവില എത്തി നില്‍ക്കുന്നത്. ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ജനങ്ങള്‍ സാമ്പത്തികമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും വിവാഹമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ കുറയുകയും ചെയ്യുമ്പോഴും മഞ്ഞലോഹത്തിന് വില ഉയരുന്നതിന് അദൃശ്യമായ പല കാരണങ്ങളുമുണ്ട്. ധനികരായവര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം Read More …

കോവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു

ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ മൂന്നാംഘട്ടം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ ആളുകളിലാണ് മൂന്നാംഘട്ടത്തില്‍ പരീക്ഷണം നടക്കുന്നത്. 2021 ന്റെ തുടക്കത്തില്‍ വാക്്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പരീക്ഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ പൊള്ളാര്‍ഡ് വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പിന്റെ ഡയരക്ടറും കോവിഡ് വാക്്‌സിന്‍ പരീക്ഷണദൗത്യത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ് Read More …