കോവിഡ് 19: ബഹ്‌റിനില്‍ നിന്നുള്ള പ്രത്യേക വിമാനം തിങ്കളാഴ്ച രാത്രി 11.20 ന് കരിപ്പൂരിലെത്തും

കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം നാളെ കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്‌റിനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 11.20 ന് കരിപ്പൂരെത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ Read More …

ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച

ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. നേരത്തെ ഡല്‍ഹിയിലേക്ക്​ സര്‍വിസ് നടത്താനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയാണ് കോഴിക്കോ​ട്ടേക്ക്​ സര്‍വിസ് നടത്തുന്നു. ഇവിടേക്കുള്ള യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്ക് 950 റിയാലും സര്‍വിസ് ചാര്‍ജ്ജുമാണ് ടിക്കറ്റ് നിരക്ക്​. ജിദ്ദയില്‍നിന്ന്​ കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച സര്‍വിസ് നടത്തും. Read More …

കൊവിഡ്: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ മൂന്നു മണിക്കാണ് കൂടിക്കാഴ്ച. ലോക്ഡൗണ്‍ മൂന്നാംഘട്ടം ഈ മാസം 17ന് അവസാനിക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ Read More …

മദ്യവില്‍പന: തമിഴ്നാട് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രജനീകാന്ത്

ചെന്നൈ: കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന തമിഴ്നാട്ടില്‍ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. മദ്യത്തിന്‍റഎ ഓണ്‍ലൈന്‍ വില്‍പ്പനക്ക് മാത്രം അനുവാദം നല്‍കിയ മദ്രാസ് ഹൈകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയാണ് താരത്തിന്‍റെ വിമര്‍ശനം. ‘ഈ സമയത്ത് മദ്യഷാപ്പുകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് ചിന്തയെങ്കില്‍ പിന്നെ വീണ്ടും അധികാരത്തില്‍ Read More …

വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവരെ കേരളത്തിലേക്ക് കടത്തിവിടണമെന്ന് ഹൈക്കോടതി ; സര്‍ക്കാര്‍ നിര്‍ദേശം ജനങ്ങള്‍ക്ക് എതിരല്ല

കൊച്ചി : വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസം. വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി. ഇവര്‍ക്ക് അടിയന്തിരമായി പാസ് അനുവദിക്കണം. അതേസമയം ഇത് കീഴ് വഴക്കമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുവേണം ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാനെന്നും കോടതി വ്യക്തമാക്കി. വാളയാറില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ ഉത്തരവെന്നും കോടതി അറിയിച്ചു. Read More …

അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കോവിഡ്; കണ്ടെത്തിയത്‌ പ്രീ-ഫ്ളൈറ്റ് പരിശോധനയില്‍

ന്യൂഡല്‍ഹി: അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്ബ് നടത്തിയ പ്രീ-ഫ്ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച ആരും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഇവര്‍ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങള്‍ പറത്തിയിരുന്നതായും എയര്‍ Read More …

മദ്യം വീട്ടിലെത്തിക്കരുത്: മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍

ചണ്ഡിഗഡ്: ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ തീരുമാനം പുനരാലോചിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനം വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ തീരുമാംന പുന:പ്പരിശോധിക്കണമെന്ന് ട്വിറ്ററിലൂടെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ ഭക്ഷ്യമന്ത്രി ഭരത് ഭൂഷണ്‍ അശുവിന്‍റെ ഭാര്യയും ലുധിയാനയിലെ കൗണ്‍സിലറുമായ മംമ്ത അശുവും എം.എല്‍.എ രാജ വാറിങ്ങിന്‍റെ ഭാര്യയും Read More …

കൊവിഡ്: 4000ത്തോളം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് മോചനമാവുന്നു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നിസാമുദ്ദീന്‍ മര്‍കസില്‍നിന്ന് കൊണ്ടുപോയി 28 ദിവസത്തെ സമ്ബര്‍ക്ക വിലക്ക് കാലാവധി കഴിഞ്ഞും ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നു വിട്ടയക്കാതിരുന്ന 4000ത്തോളം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് മോചനമാവുന്നു. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയാണ് 40 ദിവസത്തിനുശേഷം വിട്ടയക്കുന്നത്. തബ്‌ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദിനെതിരേ പ്രധാന തെളിവായി മാധ്യമങ്ങളും Read More …