വഴിത്തിരിവിലേക്ക്; മുഖ്യപ്രതികളേയും വാഹനത്തേയും തിരിച്ചറിഞ്ഞ് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച എസ്.യു.വി. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് നടി തിരിച്ചറിഞ്ഞത്. പ്രതികള്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നടിയുടെ സാന്നിധ്യത്തില്‍ ഇന്നലെ പരിശോധിച്ചില്ല. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണ Read More …

‘എഡ്ജ് 2020’ ;സ്‌പേസ് പാര്‍ക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവും:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന സ്‌പേസ് പാര്‍ക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എഡ്ജ് 2020’എന്ന് പേരിട്ട ബഹികാരാശ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടയില്‍ പങ്കെടുക്കാന്‍ ലോകമെമ്ബാടുമുളള ബഹിരാകാശ വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് എത്തിയിരിക്കുന്നത്.ബഹിരാകാശ Read More …

ശബരിമല കേസില്‍ തിങ്കളാഴ്‍ച മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല കേസില്‍ തിങ്കളാഴ്‍ച മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. ശബരിമല വിശാല ബെഞ്ചിന്‍റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും. ശബരിമല വിശാല ബെഞ്ചില്‍ വാദങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ചൊവ്വാഴ്‍ച നിര്‍ദ്ദേശിച്ചിരുന്നു. വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗം തീരുമാനിച്ചത്. Read More …

കൊറോണ: വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരം, തൃശൂരില്‍ അടിയന്തര യോഗം

തിരുവനന്തപുരം: ചൈനയില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി Read More …

ഈ മണ്ണില്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം > ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തസാക്ഷി ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാന്ധിജിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു യഥാര്‍ത്ഥ ദേശസ്നേഹികള്‍ക്ക് അതിനെ മറികടക്കാന്‍ കഴിയണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തമസ്കരിക്കുവാനും അതുമായി ബന്ധപ്പെട്ട വസ്‌തുതകള്‍ വക്രീകരിക്കുവാനുമുള്ള Read More …

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹി ആദര്‍ശ് നഗറില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ വിദ്വേഷം മൂലം ഒരു വിജയം നേടാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജയിച്ചാലും അത് അംഗീകരിക്കില്ലെന്നുംരാജ്‌നാഥ് സിങ് Read More …

‘സംയുക്തസമരം പാടില്ലെന്ന വാദം സാധൂകരിക്കപ്പെട്ടെന്ന്’ മുല്ലപ്പള്ളി

മാനന്തവാടി: ഇടതുപക്ഷവുമായി സഹകരിച്ചുള്ള സമരം പാടില്ലെന്ന തന്‍റെ നിലപാടിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നിയമസഭയിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു . ഇന്നലെ നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്തുകഴിഞ്ഞാല്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ എന്താണെന്ന് വ്യക്തമാവും. ഇടതുമുന്നണിയുടെ മനുഷ്യമഹാശ്യംഖല കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ Read More …

” ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ,ഇതാണ് മോദിയുടെ ലക്ഷ്യം” : രാഹുല്‍

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച്‌ നയിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് അദ്ദേഹം കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റര്‍ ദൂരത്തില്‍ ഗാന്ധി ലോംഗ് മാര്‍ച്ച്‌ നയിച്ചത്. ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ രംഗത്തെത്തി . Read More …