ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറി; പിസി ജോര്‍ജ്ജ്

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ നരേന്ദ്രമോദിയെ വലിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റിയപ്പോള്‍ ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറിയെന്ന് പിസി ജോര്‍ജ്ജ്. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ 20 സീറ്റില്‍ 19 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഇത് മലയാളിയുടെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണ്. മലയാളി മനസ്സൊന്ന മാറ്റിപിടിക്കണം. ഇന്ത്യയുടെ ഭാഗമാണ് കേരളമെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ജനതയുടെ Read More …

ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പി.ജെ ജോസഫ്

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍ ആരെന്ന കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കാറുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അത് സ്വാഭാവിക നടപടിക്രമമാണെന്നും ജോസഫ് പറഞ്ഞു. ഭരണഘടനയെ കുറിച്ച്‌ അറിവില്ലാത്തവര്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇല്ലാത്ത കത്തിന്‍റെ Read More …

കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഒരു മാസത്തേക്ക്‌ ചാനല്‍ വിലക്ക്‌; രാഹുലിന്‌ മൗനം

ന്യൂഡല്‍ഹി : ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് വക്താക്കള്‍ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് Read More …

കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചു; മന്ത്രിസഭയില്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച്‌ പരാജയപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചു. ഇതോടെ കുമ്മനം മന്ത്രിസഭയില്‍ ഉണ്ടാകും എന്ന പ്രചരണത്തിന്‌ സാധ്യതയേറി. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്‌ നടക്കാനിരിക്കെയാണ് കുമ്മനത്തെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റില്‍ കുമ്മനം ഡല്‍ഹിക്ക്‌ പോയി.  നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം Read More …

പി​ണ​റാ​യി​യും മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് എ​എ​ന്‍​ഐ ട്വീ​റ്റ് ചെ​യ്തു. നേ​ര​ത്തെ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ച​ട​ങ്ങി​ല്‍​നി​ന്നും ഒ​ഴി​വാ​യ​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ന്ധു​ക്ക​ളെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​മ​ത ഒ​ഴി​വാ​യ​ത്.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല!!

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മോദി നേരിട്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. ജനാധിപത്യത്തിന്‍റെ വലിയ ആഘോഷത്തെ വെറും രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ

തിരുവനന്തപുരം: പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ. സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അതേസമയം, വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്നും നിയമസഭയില്‍ പികെ ശശി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി Read More …

വിദ്യാഭ്യാസ ലയനം ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: വിദ്യാഭ്യാസ ലയനത്തിനായിട്ടുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസ മേഖലയെ കുളമാക്കാനാണ് പരിഷ്‌കാരങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ, ഡിപിഐ എന്നീ മേഖലയെ ഒന്നിപ്പിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന് രണ്ട് Read More …