പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി;കാനത്തിന്റെ നാവ് കെട്ടിയിട്ട അവസ്ഥയില്‍;വിമര്‍ശനവുമായി സിപിഐ

മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരെ രൂക്ഷവിമര്‍ശനം. നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ഡിഒമാര്‍ കാണിക്കുന്ന അവധാനതപോലും ശബരിമല പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ ഐക്കണ്‍ ആകേണ്ട പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. കാനം രാജേന്ദ്രന്‍ തുടക്കത്തില്‍ Read More …

രാജ്യസഭയിലും ഭൂരിപക്ഷം നേടാന്‍ മോദി, പുതിയ നിയമങ്ങള്‍ നിര്‍മിക്കാന്‍ ഇനി പ്രതിപക്ഷത്തിന്റെ പിന്തുണ വേണ്ട

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തില്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള കണക്കുകൂട്ടലിലാണ് എന്‍.ഡി.എ. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 21 എം.പിമാരുടെ കുറവാണുള്ളത്. 2020 ഓടെ ഇത് മറികടക്കാമെന്നാണ് കണക്ക്കൂട്ടല്‍. അതോടെ രണ്ടാം മോദി സര്‍ക്കാരിന് പുതിയ നയ നിയമ നിര്‍മ്മാണത്തിന് രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടേണ്ടി വരില്ല.

വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും. രണ്ട് ദിവസം മണ്ഡലത്തില്‍ താമസിച്ച് വോട്ടര്‍മാരെ നേരില്‍ കാണും. 1, 2 തീയതികളില്‍ സന്ദര്‍ശനം നടത്താനാണ് ഇപ്പോഴത്തെ ധാരണ. ഒന്നിന് മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ഏറനാട് വണ്ടൂര്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി മണ്ഡലങ്ങളില്‍ റോഡ് ഷോ Read More …

രാജിയില്‍ മാറ്റമില്ലെന്ന് രാഹുല്‍: മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധി. താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഒരുമാസത്തിനുള്ളില്‍ പുതി അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കള്‍ക്കാണ് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി Read More …

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് : കേസ് സിബിഐ അന്വേഷിച്ചേക്കും

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. സൂപ്രണ്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിആര്‍ഐ വിമാനത്താവള അധികൃതര്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സിബിഐ നേരത്തെ കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ച് Read More …

ജനവിധിയില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയാറാല്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ജനവിധിയില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയാറാല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് എതിരാണ്. മുഖ്യമന്ത്രിയായി ഭരണത്തില്‍ തുടരാന്‍ പിണറായിക്ക് ധാര്‍മിക അവകാശമി ല്ലെന്നും രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല: പരാജയം പ്രതീക്ഷിച്ചില്ല, ശൈലിയില്‍ മാറ്റം വരുത്തില്ല: പിണറായി

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമള വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുകയായിരുന്നെങ്കില്‍ ബിജെപിയായിരുന്നു നേട്ടമുണ്ടാക്കേണ്ടിയിരുന്നത് എന്നാല്‍ പത്തനംതിട്ടയില്‍ പോലും ബിജെപി പിന്നിലായി. ഇടതുപക്ഷത്തിനേറ്റ പരാജയം പ്രതീക്ഷിച്ചതല്ല, എന്നാല്‍ ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പത്തനംതിട്ടയില്‍ വിജയിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അത് ഉണ്ടിയില്ല. പക്ഷെ Read More …

ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല ;തുഷാറിന് രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ബി.ഡി.ജെ.എസ്

മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ബി.ഡി.ജെ.സ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ എം.പിയാക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കും. ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ ബി.ഡി.ജെ.എസ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല. രാജ്യസഭാംഗത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങളും സംബന്ധിച്ചു തെരഞ്ഞെടുപ്പിനു മുന്‍പു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം Read More …