36 റാഫേലിന്റെ വില യു.പി.എ കാലത്തെ 126 എണ്ണത്തിന്റേതിനേക്കാള്‍ കൂടുതല്‍, പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്ബനി ദസാള്‍ട്ടിന് നേട്ടമുണ്ടാകാന്‍ പ്രധാനമന്ത്രി തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യു.പി.എ കരാറിനേക്കാള്‍ ചെലവേറിയതാണ് മോദിയുടെ കരാര്‍. 59,175 കോടി രൂപയ്ക്കാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. Read More …
