ഐപിഎസ്സുകാരന്റെ ആത്മഹത്യ; മമതയ്ക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി. ഗൗരവ് ദത്ത എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മമതയ്‌ക്കെതിരെ കേസ് എടുക്കണമെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ബിജെപി നേതാവ് മുകുള്‍ റോയി ആവശ്യപ്പെട്ടു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതും Read More …
