ഞാന്‍ പരാജയമാണെങ്കില്‍ എനിക്കെതിരെ എന്തിനവര്‍ ഒന്നിക്കുന്നു?​ ചോദ്യശരവുമായി മോദി

തിരുപ്പൂര്‍: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നവരെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോണ്‍ഗ്രസിനെയും, ഡി.എം.കെയെയും ശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഡി.എം.കെയും മറ്ര് രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് എ.ഐ.ഡി.എം.കെയെ ഒഴിവാക്കിയിരുന്നു. Read More …

തോമസ് ചാണ്ടിക്ക് പത്തനംതിട്ട സീറ്റ് വേണമെന്ന ആവശ്യവുമായി പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തി

പത്തനംതിട്ട : പത്തനംതിട്ട സീറ്റ് തോമസ് ചാണ്ടിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ച്‌ കൊണ്ട് തോമസ് ചാണ്ടി എന്‍സിപി. സിപിഎമ്മുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തുകയുണ്ടായി .സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനേയും പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍ മാസ്റ്ററും മന്ത്രി എ കെ Read More …

എം.എല്‍.എയും സബ്കളക്ടറും തമ്മിലുള്ള പ്രശ്‌നം പരിശോധിക്കും: ഇ. ചന്ദ്രശേഖരന്‍

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. എല്ലാ കാലത്തും റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ഉണ്ടാവുമെന്നും ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ Read More …

സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ: എം.എ ബേബി

തിരുവനന്തപുരം: സിപിഎമ്മുമായി ധാരണയ്ക്ക് തയാറെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രംഗത്ത്. സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ എന്നാണ് എം.എ ബേബി ചോദിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളെക്കൂടി എതിര്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്നും എം.എ ബേബി വ്യക്തമാക്കി. Read More …

എംഎല്‍എ എസ് രാജേന്ദ്രന്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഹൈക്കോടതിയിലേക്ക്

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത Read More …

സോളാര്‍ വിധി പ്രഖ്യാപനം 13 ന്

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവര്‍ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയെടുത്ത കേസില്‍ 13ന് വിധി പറയും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം പട്ടം സ്വദേശിയും വ്യവസായിയുമായ ടി.സി Read More …

തമിഴ്നാട്ടില്‍ കൂറ്റന്‍ റാലിക്ക് നരേന്ദ്ര മോദി എത്തുന്നു: വന്‍ പ്രഖ്യാപനങ്ങള്‍ക്ക് നടത്തിയേക്കും

ചെന്നൈ: 2019 ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ശക്തമായ പ്രചാരണ പരിപാടികളിലേക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാലെടുത്തുവയ്ക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി പദ്ധതിയിടുമ്ബോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. വിവിധ എക്സിറ്റ് പോളുകളും ബി.ജെ.പിക്കെതിരായ ഫലം പ്രഖ്യാപിക്കുമ്ബോഴും ബി.ജെ.പി ക്യാമ്ബില്‍ ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പ്രധാനമന്ത്രിയെയും ഉന്നത Read More …

ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാട് സ്വീകരിക്കുന്നു ; എം എം മണി

ഇടുക്കി : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്​ടര്‍ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ രാജേന്ദ്രന്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം എം മണി. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാട് സ്വീകരിക്കുന്നു.ഇതാണ് മൂന്നാര്‍ സംഭവത്തിലെ പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ എസ് രാജേന്ദ്രനില്‍ നിന്നും Read More …