ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദി​ക​ളും സൈ​ന്യ​വും ത​മ്മി​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. കു​ല്‍​ഗാ​മി​ലെ കെ​ല്ലാം ദേ​വ​സാ​ര്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സൈ​ന്യ​ത്തി​ന്‍റെ പ​തി​വ് തെ​ര​ച്ച​ലി​നി​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യോ പ​രി​ക്കേ​റ്റ​താ​യോ വി​വ​ര​മി​ല്ല. ഫെ​ബ്രുവ​രി ഒ​ന്നി​ന് സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ജെ​യ്ഷെ മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി​ക​ളെ വധിച്ചിരുന്നു.

ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിനെ ചൊല്ലി കടകംപള്ളിയും ശിവഗിരി മഠവും തര്‍ക്കത്തില്‍

സംസ്ഥാനത്താവിഷ്‌കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളില്‍ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണിക്കരുതെന്നും ഫെഡറല്‍ മര്യാദകള്‍ പാലിക്കപ്പെടണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിന് വേണ്ടി കേരളം നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കേരള ടൂറിസത്തെ അവഗണിച്ച്‌ ഐടിഡിസിക്ക് നിര്‍വഹണ ചുമതല നല്‍കിയത് കേന്ദ്ര സംസ്ഥാന ബന്ധത്തെ Read More …

തീവ്രസ്വഭാവമുള്ള സംഘടനകള്‍ വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി

കൊച്ചി: ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാരുടെ കെണിയില്‍ വീഴാതെ യുവതലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി കെടി ജലീല്‍, രാജ്യാന്തര പ്രസക്തരായ പ്രൊഫഷണലുകള്‍, രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് എം.​എ. ബേ​ബി; പി​ബി​യി​ല്‍​നി​ന്നു മു​ഹ​മ്മ​ദ് സ​ലിം മാ​ത്രം

ന്യൂ​ഡ​ല്‍​ഹി: പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ല. സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ബേ​ബി സി​പി​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. പി​ബി അം​ഗ​ങ്ങ​ളി​ല്‍ മു​ഹ​മ്മ​ദ് സ​ലിം മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​റ്റ് അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ പി​ബി ഒ​രു നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടി​ല്ല. പോ​ളി​റ്റ് ബ്യൂ​റോ തീ​രു​മാ​ന​മു​ണ്ടാ​യാ​ല്‍ ബേ​ബി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും ബേ​ബി​ക്ക് വി​ജ​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് Read More …

പി​ണ​റാ​യി​ക്കു കീ​ഴി​ല്‍ ന​ട​ക്കു​ന്ന​തു കേ​ര​ളം കാ​ണാ​ത്ത വി​ക​സ​നം: ജി.​സു​ധാ​ക​ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: മ​റ്റൊ​രു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും കാ​ണാ​ത്ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു പി​ണ​റാ​യി വി​ജ​യ​ന്‍ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ന​ട​ന്നു​വ​രു​ന്ന​തെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. കാ​സ​ര്‍​ഗോ​ട്ട് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് മ​ല​യോ​ര​പാ​ത​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തീ​ര​ദേ​ശ പാ​ത കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ടൂ​റി​സം മേ​ഖ​ല​യെ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. കൂ​ടാ​തെ 60,000 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ Read More …

ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ അരുണ്‍ ജെയ്​റ്റ്​ലി ഇന്ത്യയില്‍​ തിരിച്ചെത്തി

ന്യൂഡല്‍ഹി: വൃക്കസംബന്ധമായ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി ഇന്ത്യയില്‍​ തിരിച്ചെത്തി. നാട്ടില്‍ മടങ്ങി എത്തിയതില്‍ അതീവ സന്തോഷവാനാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. വൃക്കമാറ്റ ശസ്​ത്രക്രിയയ്ക്ക്​ വിധേയനായ ജെയ്​റ്റ്​ലി വിദഗ്​ധ ചികിത്സക്കായിരുന്നു അമേരിക്കയിലേക്ക്​ പോയത്​. ഫെബ്രുവരി ഒന്നിന്​ ബജറ്റ്​ അവതരണത്തിന്​ മുമ്ബ്​ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പിയൂഷ്​ ഗോയലായിരുന്നു ജെയ്​റ്റ്​ലിക്ക്​ പകരം ബജറ്റ്​ അവതരിപ്പിച്ചത്​. Read More …

ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും; നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും മോദി

ഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും പ്രസ്താവിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ പൗരത്വ ബില്‍ ഭേദഗതിയ്ക്കെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനിടെയാണ് മോദിയുടെ പുതിയ പ്രസ്താവന. ‘ഡല്‍ഹിയിലെ എ.സി റൂമുകളില്‍ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികള്‍ പൗരത്വ ബില്ലിനെ കുറിച്ച്‌ വ്യാപകമായി തെറ്റിദ്ധാരണകള്‍ Read More …

മോദിയെ നേരിടാന്‍ മുഖ്യവിഷയം റാഫേല്‍ തന്നെ, സി.പി.എമ്മുമായി സഹകരിക്കാനും കോണ്‍ഗ്രസ് തീരുമാനം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ റാഫേല്‍ കരാര്‍ ചൂണ്ടാക്കാട്ടി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാളില്‍ സി.പി.എമ്മുമായി സഹകരിക്കാനും ഡല്‍ഹിയില്‍ നിയമസഭാ കക്ഷി നേതാക്കന്മാരുടെയും പി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ സഖ്യമാകാതെ പ്രാദേശിക തലത്തിലെ നീക്കുപോക്കിനാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച്‌ പട്ടിക Read More …