കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് തുരത്തും; രാഹുലിനെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

ജയ്പൂര്‍: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍‌ മാത്രം ശേഷിക്കെ കുടിയേറ്റക്കാര്‍ക്കെതിരെ തുറന്നടിച്ച്‌ ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രചരിപ്പിച്ച്‌ തങ്ങളില്‍ നിന്ന് സംസ്ഥാനം പിടിക്കാമെന്നുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ നടപ്പില്ലെന്ന് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഉന്നം വച്ചായിരുന്നു ഷായുടെ വിമര്‍ശനമേറെയും. അസമിലടക്കം രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാഹുല്‍ Read More …

ശബരിമലയില്‍ നിരോധനാജ്ഞ നാലുദിവസത്തേക്ക് നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ തുടരും. നാലുദിവസത്തേക്കാണ് 144 ദീര്‍ഘിപ്പിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 4അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ നീട്ടി പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും, പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് 144 നീട്ടിയത്.

ക​ര്‍​ഷ​ക​രു​ടെ ഇ​രു​ണ്ട​ഭാ​വി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ള്‍: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​രു​ടെ ഇ​രു​ണ്ട​ഭാ​വി​യും യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന ര​ണ്ട് പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ക്കു​ന്ന കി​സാ​ന്‍ മു​ക്തി റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. രാ​ജ്യ​ത്തെ അ​തി​സ​മ്ബ​ന്ന​രാ​യ 15 വ്യ​വ​സാ​യി​ക​ളു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​മെ​ങ്കി​ല്‍ ക​ര്‍​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി Read More …

ശ​ബ​രി​മ​ല: യു​വ​തി പ്ര​വേ​ശം ബി​ജെ​പി​യു​ടെ ‌വി​ഷ​യ​മ​ല്ലെ​ന്ന് ഒ.​രാ​ജ​ഗോ​പാ​ലും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശം ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​ന്‍റെ വി​ഷ​യ​മ​ല്ലെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വും എം​എ​ല്‍​എ​യു​മാ​യ ഒ.​രാ​ജ​ഗോ​പാ​ല്‍. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മാ​ണ് സ​മ​ര​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ള്‍. സ​ര്‍​ക്കാ​ര്‍ ത​യാ​റെ​ങ്കി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നു ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ളം വാ​ര്‍​ത്താ ചാ​ല​നി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ സ​മ​ര​മാ​ണ്. സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്കു മാ​റ്റി​യ​ത്. അ​തി​നെ Read More …

ബാര്‍കോഴക്കേസില്‍ തുടരന്വേഷണം: വിജിലന്‍സ്‌ നിലപാടറിയിക്കണം- ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി .തുടരന്വേഷണം വേണമെന്നുണ്ടങ്കില്‍ അഴിമതി നിരോധന നിയമകാരം ഈ കേസിന് വേണമോ എന്നും വിജിലന്‍സ് വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു . അഴിമതി നിരോധന നിയമനകാരം മുന്‍ കൂര്‍ അനുമതി 2018 ല്‍ ആണ് നിലവില്‍ വന്നതെന്നും 2014 Read More …

പ്രതിപക്ഷ വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ല; ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല: സ്പീക്കര്‍

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സഭയില്‍ ഒരിക്കലും ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശവും ലംഘിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടരവര്‍ഷത്തിനിടെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും ഒരു വിഷയം തടഞ്ഞിട്ടില്ല. ഒരു പ്രത്യേക സന്ദര്‍ഭത്തിലെ വൈകാരിക വിക്ഷോഭത്തിന്റെ ഭാഗമായി പറഞ്ഞു പോയതാവാം പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനമെന്നും സ്പീക്കര്‍ പറഞ്ഞു. Read More …

അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസ്;കെ.സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം ദര്‍ശനം നടത്തിയ അന്‍പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ റാന്നി ജുഡീഷല് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. വാറണ്ടില്ലാതെ കെ.സുരേന്ദ്രനെ അധിക തടങ്കലില്‍ വെയ്ക്കുകയായിരുന്നു എന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ Read More …

ശബരിമല സമരം: ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറാകില്ലെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്ത്. ഒത്തു തീര്‍പ്പിന് ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ തയ്യാറാകില്ല. സമരം തീര്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വയല്‍ക്കിളി സമരത്തിന് മറുപടി പറയാന്‍ താന്‍ സംസ്ഥാന ഘടകത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന Read More …