ശബരിമല വിഷയത്തില്‍ നിന്നും യുഡിഎഫ് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിന്നും യുഡിഎഫ് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ യുഡിഎഫ് ചെന്നുപെട്ട അപമാനകരമായ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ആവാതെ കൈകാലിട്ടടിക്കുന്ന സ്ഥിതിയാണുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന നാടകം കാണുമ്ബോള്‍ നമുക്ക് ഇക്കാര്യം മനസിലാകും. തുടക്കത്തില്‍ തന്നെ സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്കുള്ള നടപടിയിലേക്കാണ് Read More …

പ്രളയകാലത്ത്‌ തന്ന റേഷനും വിമാനത്തിനും കേന്ദ്രത്തിന്‌ പണം നല്‍കേണ്ട സ്‌ഥിതി ; ദുരിതാശ്വാസ നിധി തികയാതെ വരും: മുഖ്യമന്ത്രി

തിരുവനന്തപുരം> പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നല്‍കേണ്ട സ്‌ഥിതിയാണ്‌. കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74കോടി രൂപ നല്‍കേണ്ടതുണ്ട് . ഈ തുകയും സംസ്‌ഥാനം കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച്‌ Read More …

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി; സുഷമ സ്വരാജ്

ഹൈദരാബാദ്:  ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം തന്നെ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുഷമ ഇക്കാര്യം അറിയിച്ചത്. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ Read More …

സന്നിധാനത്തെ ബാരിക്കേഡുകള്‍ മാറ്റണമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു

സന്നിധാനം: സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റണമെന്ന് ഒരാഴ്ച മുമ്ബ് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങുന്നില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ക്ഷേത്രവരുമാനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആവശ്യം ഉന്നയിച്ചതെന്നും ബാരിക്കേഡ് മാറ്റണമെന്ന് ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടുവെന്നും എന്‍.വാസു വ്യക്തമാക്കി. അതേസമയം ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് Read More …

ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍, കോ​ണ്‍​ഗ്ര​സു​കാ​ര്‍ രാ​വ​ണ ഭ​ക്ത​ര്‍: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ജ​യ്പു​ര്‍: ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍ ആ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​ദി​ത്യ​നാ​ഥ് ഹ​നു​മാ​നെ​യും പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​യ​ത്. ഹ​നു​മാ​ന്‍ ആ​ദി​വാ​സി​യാ​യി​രു​ന്നു. വ​ന​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​റ്റ​പ്പെ​ട്ടു വ​സി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കു മു​ത​ല്‍ തെ​ക്കു വ​രെ​യും കി​ഴ​ക്കു മു​ത​ല്‍ പ​ടി​ഞ്ഞാ​റു​വ​രെ​യും ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് Read More …

എ കെ ആന്റണിയുടെ നിലപാടിന്റെ പേര് ‘ആദര്‍ശം’ എന്നായിരിക്കുമോ: എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ കൈക്കൊണ്ടുവരുന്ന ‘ജനങ്ങളെ വിഡ്ഢികളാക്കല്‍ നിലപാടുകള്‍’ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്ബോള്‍ പിന്തുടരുന്നതെന്ന് മന്ത്രി എം എം മണി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബിജെപിയെയും ആര്‍എസ്‌എസിനെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

വധശിക്ഷ നിയമപരം, വിധി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെത്

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്‌ത, ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപനം നടത്തിയത്. പൊതുവികാരത്തിന് അനുസരിച്ച്‌ വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. വധശിക്ഷ ആവശ്യമില്ലന്നാണ് ആദ്യം ജസ്റ്റിസ് കുര്യന്‍ Read More …

ഉത്തരവ് നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പ്; പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമര്‍ശനം. സര്‍ക്കാറിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്നുവെന്നും എന്നാല്‍ പിറവത്ത് എന്തുകൊണ്ടാണ് ഇരുന്നൂറ് പേര്‍ക്ക് സംരക്ഷണം നല്‍കാത്തതെന്നും കോടതി ചോദിച്ചു.