നേതൃത്വത്തിന്‌ സാമാന്യബുദ്ധിയില്ല; കെ എം മാണി ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ: സുധീരന്‍

കൊച്ചി> സാമാന്യബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌ രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ എമ്മിന്‌ നല്‍കിയതെന്നും ഇതൊരു ഹിമാലയന്‍ മണ്ടത്തരമാണെന്നും വീണ്ടും വി എം സുധീരന്‍. ഇതിനെതിരെ പ്രതികരിക്കുമ്ബോള്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന വിലക്കുകാട്ടി വിരട്ടരുതെന്നും സുധീരന്‍. കെപിസിസി പ്രസിഡന്റായി തന്നെ കെട്ടിയിറക്കിയതല്ലെന്നും പ്രര്‍ത്തിച്ചുതന്നെയാണ്‌ വന്നതെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ സുധീരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായത്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. Read More …

കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോ; കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി കോട്ടയം ലോകസഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മെമ്ബറാണ്. ലോകസഭാ മെമ്ബറായിരിക്കെയാണ് ആ സ്ഥാനം അസാധുവാക്കി അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിക്കുന്നത്. ഇതിലൂടെ കോട്ടയം ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുകയാണ് ജോസ് കെ Read More …

പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ആറുമണിക്കൂര്‍ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ചിദംബരം വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്. തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കുറ്റങ്ങളൊന്നും ആരോപിക്കാതെയുമാണ് രണ്ടാംതവണയും അധികൃതര്‍ ചോദ്യം ചെയ്തതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. Read More …

എല്‍.പി, യു.പി അപ്​ഗ്രഡേഷന്‍:​ നൂറിലേറെ ഹരജികള്‍ ഹൈകോടതി തള്ളി

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച്‌ എല്‍.പി സ്കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്​കൂള്‍ മാനേജ്​മ​െന്‍റുകള്‍ നല്‍കിയ 133 ഹരജികള്‍ ഹൈകോടതി തള്ളി. അതേസമയം, അംഗപരിമിത വിദ്യാര്‍ഥിക്ക്​ പഠനം തുടരാന്‍ കോഴിക്കോട്​ ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്​കൂളില്‍ എട്ടാം ക്ലാസിന്​ അനുമതി നല്‍കാന്‍ സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി. Read More …

പിണറായിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ 75 ലക്ഷം ചെലവിട്ട് ആറ് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ മറ്റൊരു കേരള മുഖ്യമന്ത്രിക്കും ഒരുക്കാത്ത വിധത്തില്‍ സുരക്ഷ ഒരുക്കുന്നത് എന്തിനാണ്? ഈ ചോദ്യം കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളും പിണറായിക്ക് നേരെ ഉയര്‍ത്തിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. താന്‍ സുരക്ഷയുടെ അകമ്ബടിയോടെ തന്നെയോ യാത്ര Read More …

കോവളത്ത് ഒളിച്ചിരിക്കുന്ന സ്വര്‍ണനിധി തേടി തെരച്ചിലുകാരുടെ ഒഴുക്ക്

തിരുവനന്തപുരം: കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് പോയ വസ്‌തുക്കളെല്ലാം ഒരു നാള്‍ കടലമ്മ തിരികെത്തരുമെന്നൊരു വിശ്വാസമുണ്ട്. വേനല്‍ അവധികഴിഞ്ഞ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞതോടെ കോവളം തീരത്തേക്ക് അടിച്ചു കയറുന്ന ഓരോ തിരയും ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ്. കടലമ്മ തീരത്തേക്ക് എറിഞ്ഞ് തരുന്ന ഭാഗ്യം തേടി കോവളം തീരത്തേക്ക് ഇപ്പോള്‍ തെരച്ചിലുകാരുടെ കുത്തൊഴുക്കാണ്. തീരത്തെത്തിയ സഞ്ചാരികളില്‍ നിന്നായി പല സമയങ്ങളിലായി Read More …

നിപ്പയെ കീഴടക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് നിപ്പ വൈറസിനെ നിയന്ത്രണ വിധേയമാക്കിയ സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ച്‌ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ ഏവരും കൈകോര്‍ത്തിട്ടുണ്ട്. നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ച ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ.ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ കുഞ്ഞാലിക്കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പ് നിപ്പയെ കീഴടക്കിയവര്‍ക്ക് Read More …

കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണം; രാഷ്ട്രപതിക്ക് അപേക്ഷ

ഐസ്‌വാള്‍: കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അപേക്ഷ. മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന സംഘടനയാണ് അപേക്ഷ നല്‍കിയത്. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്. കുമ്മനത്തിന്റെ രാഷ്ട്രീയ പശ്്ചാത്തലവും മതനിരപേക്ഷ വിരുദ്ധതയും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുകയാണെന്ന് അപേക്ഷയില്‍ Read More …