ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും; ഉമ്മന്‍ ചാണ്ടിക്ക് കവചമൊരുക്കി തിരുവഞ്ചൂര്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരവേ കെപിസിസി നേതൃയോഗത്തില്‍ വാക്പോര്. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കമെങ്കില്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. സീറ്റ് വിവാദത്തില്‍ ആദ്യം മുതലും പിന്നീട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാത്തതിനെതിരെ ഒറ്റപ്പെട്ട രീതിയിലും ഉമ്മന്‍ ചാണ്ടിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇന്ന് തിരുവഞ്ചൂര്‍ Read More …

വാര്‍ഷികാഘോഷം; കൊച്ചി മെട്രോയില്‍ ജൂണ്‍ 19 ന് എല്ലാവര്‍ക്കും സൗജന്യ യാത്ര

കൊച്ചി: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ സൗജന്യ യാത്രക്ക് അവസരമൊരുങ്ങുന്നു. ജൂണ്‍ 19ന് മെട്രോയില്‍ ആര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ മാജിഷോ , കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്താനാണ് മെട്രോ Read More …

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം.മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്‌ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്‍റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച്‌ മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്‍റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു Read More …

തിരുവനന്തപുരം നഗരത്തെ അന്താരാഷ്‌ട്ര ടൂറിസം മാര്‍ക്കറ്റില്‍ അടയാളപ്പെടുത്തുന്ന പുതിയൊരു പദ്ധതി കൂടിയെന്ന്‍ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അന്താരാഷ്‌ട്ര ടൂറിസം മാര്‍ക്കറ്റില്‍ അടയാളപ്പെടുത്തുന്ന പുതിയൊരു പദ്ധതി കൂടി ആവിഷ്കരിക്കപ്പെട്ടെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി കായലും അറേബ്യന്‍ സമുദ്രവും അനന്തപുരിയുടെ ഭംഗിയുമൊക്കെ ഒത്തിണങ്ങുന്ന വേളിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന അര്‍ബന്‍ എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ തിരുവനന്തപുരത്തിന് നവ്യാനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ഏക്കര്‍ വിസ്തൃതിയുള്ള നിര്‍ദ്ദിഷ്ട പദ്ധതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള Read More …

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ്: വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത Read More …

ഉമ്മന്‍ചാണ്ടിയില്ലാതെ രാഷ്ട്രീയകാര്യസമിതി യോഗം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി ആന്ധ്രയിലേക്ക് പോകേണ്ടതുള്ളതിനാല്‍ രാഷ് ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ യാത്ര തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രയിലേക്ക് പോകേണ്ടതിനാല്‍ യോഗം മൂന്നോ നാലോ ദിവസം കഴിഞ്ഞ് കൂടാനാകുമോ എന്ന് Read More …

വിഴിഞ്ഞത്ത് ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരതുക മുഖ്യമന്ത്രി വിതരണം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട കരമടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരതുക മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. 731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് 40.52 കോടി രൂപയാണ് നല്‍കിയത്. വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയില്‍ നിന്നും ജീവനോപാധി നഷ്ടപരിഹാരം സ്വീകരിച്ചു.

ജോസ് കെ.മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തില്ല: കോടിയേരി

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ജാത്യാചാര വേട്ടയ്ക്കെതിരെ പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിച്ച മാനവിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തുമോയെന്നാണ് എല്ലാവരും Read More …