ഗണേശ്കുമാര്‍ എം.എല്‍.എയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മര്‍ദ്ദനമേറ്റ അഞ്ചല്‍ സ്വദേശി അനന്തകൃഷ്‌ണനും അമ്മ ഷീനയുമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്‌ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാരനായ അനന്തകൃഷ്‌ണനും അമ്മ ഷീനയ്‌ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി Read More …

അക്ബറല്ല, റാണാ പ്രതാപായിരുന്നു മഹാനായ ഭരണാധികാരിയെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ മഹാനായ ഭരണാധികാരിയായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ മഹാനായ ഭരണാധികാരി മേവാര്‍ രാജാവായിരുന്ന റാണാ പ്രതാപ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അക്ബറില്‍നിന്ന് തന്റെ കോട്ട തിരികെപ്പിടിച്ച ധീരനായിരുന്നു റാണാ പ്രതാപ്. റാണാ പ്രതാപ് തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്നതായിരുന്നു അക്ബറിന്റെ ആവശ്യം. തുര്‍ക്കിയായ അക്ബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിനാല്‍ അക്ബറിനെ ചക്രവര്‍ത്തിയായി Read More …

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച്‌ 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വ്യാഴാഴ്ചയും പവന് 80 രൂപ വര്‍ധിച്ചിരുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മ‌ര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദേശമുണ്ട്. അതേസമയം കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.സി.പി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവര്‍ ഗവാസ്‌കറുടെയും Read More …

കുവൈറ്റില്‍ നിയമലംഘകരെ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ നിയമ ലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ മുപ്പത്തി അഞ്ചോളം പേര്‍ പിടിയില്‍. ആഭ്യന്തരമന്ത്രാലയംപൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ദറായുടെ നിര്‍ദേശാനുസരണം അഹ്മദി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ പലരും താമസാനുമതി രേഖ ഇല്ലാത്തവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളികളും ആണ്. അഹ്മദി Read More …

നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക : അക്രമങ്ങള്‍ക്കുള്ള പരിഹാരത്തെ കുറിച്ച്‌ മോദി

റായ്പുര്‍: നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ക്കുള്ള ഏറ്റവും മെച്ചപ്പെട്ട പരിഹാരമാര്‍ഗം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. എല്ലാവിധത്തിലുള്ള അക്രമങ്ങള്‍ക്കുമുള്ള ഏക ഉത്തരം എന്നതു വികസനമാണ്. വികസനത്തിലൂടെ നേടിയെടുക്കുന്ന വിശ്വാസ്യതയുടെ ബലത്തില്‍ എല്ലാ വിധത്തിലുള്ള അക്രമങ്ങളും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- മോദി പറഞ്ഞു. മുമ്ബ് ആദിവാസികളുടെയും നക്സലുകളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന Read More …

റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; പിണറായി

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത്. സമകാല സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് മുമ്ബെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നന്മയുടെ പാതയില്‍ ഐക്യത്തോടെ മുന്നേറുക: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനസ്സിലും സമൂഹത്തിലും സംതൃപ്തിയും സമാധാനവും നിലനില്‍ക്കുന്നതിനുള്ള പ്രാര്‍ഥനയായിരിക്കണം ഈദുല്‍ഫിത്വര്‍ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പരസ്പര സ്‌നേഹം കാത്തുസൂക്ഷിച്ച,് നന്മയുടെ പാതയില്‍ ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ മുന്നേറുന്ന സമൂഹത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തിക, ഭാഷാ, Read More …