രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ തയ്യാറായി സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ലീഗ് കര്‍ശന നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.

കടകംപള്ളിയുടെ കണ്ണ് തുറക്കാന്‍ ശത്രു സംഹാര പൂജ മാത്രം പോരാ;ജലധാര, നെയ്‌വിളക്ക്, കൂവളമാലയുമായി ദേവസ്വം ജീവനക്കാര്‍

കോഴിക്കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ വഴിപാടുകളുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ പാസാക്കുന്നതിനായാണ് ജീവനക്കാരുടെ വഴിപാട്. ശത്രുസംഹാര പൂജയ്ക്കു പുറമേ ജലധാര, നെയ്‌വിളക്ക്, കൂവളമാല, തുടങ്ങി മറ്റു പ്രധാന വഴിപാടുകളും നടത്തുന്നുണ്ട്. മന്ത്രിയ്ക്ക് വേണ്ടി ശത്രുസംഹാരം നടത്താന്‍ ദേവസ്വം ജീവനക്കാര്‍ മന്ത്രിയുടെ നക്ഷത്രം വരെ അന്വേഷിച്ചിരുന്നു. Read More …

പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴന്‍; മോദിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴനാണെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരൊക്കെയായി മോദിക്ക് നല്ല ബന്ധമാണുള്ളതെന്നും 30,000കോടി രൂപയൊക്കെ ഒരു മുന്‍കരുതലുമില്ലാതെ ഇവരെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ മോദിക്കു സാധിക്കുമെന്നും രാഹുല്‍ പറയുന്നു. മുന്‍മ്ബ്‌ നല്‍കിയ വാഗ്ദാനങ്ങളെല്ലാം Read More …

എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങളെ എടുത്തു പറഞ്ഞാണ് പിണറായി ഇക്കാര്യം പരാമര്‍ശിച്ചത്. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാവുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രഥമസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ചിദംബരത്തിനെതിരായ ഐ.ടി വകുപ്പിന്റെ നടപടി തടഞ്ഞു

ചെന്നൈ: നികുതി ഇളവ് ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരായി ആദായ നികുതി നടത്തി വന്ന എല്ലാ നടപടികളും മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. കര്‍ണാടകയില്‍ ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള കോഫി എസ്‌റ്റേറ്റില്‍ നിന്നുള്ള 43 ലക്ഷം രൂപയുടെ വരുമാനം Read More …

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പോലീസ് അസോസിയേഷന്‍ തലപ്പത്തുണ്ടായിരുന്ന ചിലരാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്; കോടിയേരി

തിരുവനന്തപുരം: കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്‍ തലപ്പത്തുണ്ടായിരുന്ന ചിലരാണ് ഇപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ അരാജകത്വം നിലനിന്നിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പോലീസ് ആക്റ്റ് അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. അത് Read More …

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുത്- യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: കേരള കോണ്‍ഗ്രസ് സീറ്റ് കോണ്‍ഗ്രസിന് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. കെവിന്‍റെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐക്ക് ധാര്‍മിക ഉത്തരവാദിത്വം നഷ്ടമായി. പൊലീസിനെ സ്വാധീനിച്ച്‌ കേസ് തേച്ചു മാച്ച്‌ കളയാന്‍ ശ്രമിക്കുന്നത്. അറസ്റ്റിലായ നിയാസും പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവായ മഹേഷും സംഭവം നടക്കുന്നതിന്‍റെ Read More …

മാണിയെ നിലനിര്‍ത്താന്‍ കുഞ്ഞാലികുട്ടി

മലപ്പുറം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫിലേക്ക് തിരിച്ചെത്തിയ കെ.എം.മാണിയെ യു.ഡി.എഫില്‍ തളരാതെ നിലനിത്താന്‍ മുസ്്‌ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി രംഗത്ത്. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ യു.ഡി.എഫ് കേരള കോണ്‍ഗ്രസിനെ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു.രാജ്യസഭാ സീറ്റ് മാണിക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് Read More …