രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 21ന്

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്രുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 21ന് നടക്കും. ജോയ് എബ്രഹാം, പി.ജെ കുര്യന്‍ സി.പി നാരായണന്‍ എന്നിവര്‍ പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

കെവിന്റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന; എം.​ടി ര​മേ​ഷ്

പ്ര​ണ​യ​വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ട്ട​യ​ത്തു​നി​ന്നു യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ മാ​ഫി​യ സം​ഘ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി ര​മേ​ഷ്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ര​മേ​ഷ് പ​റ​ഞ്ഞു. സി​പി​എ​മ്മും ഡി​വൈ​എ​ഫ്‌ഐ​യും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കെ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ജുഡീഷല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ മാ​ത്രം ന​ട​പ​ടി Read More …

ജനസേവ ശിശുഭവന്‍ ഏറ്റെടുത്തതില്‍ സര്‍ക്കാരിന് ഹൈകോടതി നോട്ടീസ്

കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവന്‍ ഏറ്റെടുത്തതില്‍ സര്‍ക്കാരിന് ഹൈകോടതി നോട്ടീസ് അയച്ചു. നടപടി ചോദ്യം ചെയ്തു ജനസേവ ശിശുഭവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. അനധികൃതമായാണ്​ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രേഖകള്‍ കൃത്യമല്ലെന്നുമുള്ള​ കണ്ടെത്തലി​​​​​െന്‍റ അടിസ്​ഥാനത്തിലായിരുന്നു സര്‍ക്കാര്‍​ നടപടി. എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, ജില്ല കളക്ടര്‍, ശിശു ക്ഷേമ സമിതി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ശിശുഭവനിലെ 150 കുട്ടികളുടെ Read More …

കെവിന്‍ വധം: കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി കോട്ടയം Read More …

കെവിന്റെ കൊലപാതകം; ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് നീനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്ബത്തികമായുള്ള പിന്നോക്കാവസ്ഥയും പിന്നോക്ക ജാതി ആയതിനാലുള്ള ദുരഭിമാനവുമാണ് നീനുവിന്റെ കുടുംബക്കാരെ കെവിന്റെ കൊലയിലേയ്ക്ക് Read More …

കെവിന്റെ കൊലപാതകം: മുഖ്യമന്ത്രിയുടെ യാത്രയുമായി പ്രശ്‌നത്തെ ബന്ധിപ്പിക്കേണ്ടതില്ല; പൊലീസുമായി ബന്ധപ്പെട്ട പരാതിയില്‍ കര്‍ക്കശ നടപടി

തിരുവനന്തപുരം > സാധാരണ നിലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരണമെന്ന് ഡിജിപിയോട് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയത്തും കൊല്ലത്തുമായി ക്രൈം ബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും ഈരണ്ട് ടീമുകള്‍ പ്രതികളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.അന്വേഷണത്തിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയ താമസമില്ലാതെ Read More …

പോ​ലീ​സ് നി​ഷ്ക്രി​യം; മു​ഖ്യ​മ​ന്ത്രി​ക്കു ചേ​ര്‍​ന്ന പ​ണി​യ​ല്ല ആ​ഭ്യ​ന്ത​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: അ​തീ​വ ഗു​രു​ത​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് കെ​വി​ന്‍ പി. ​ജോ​സ​ഫി​ന്‍റേ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച കെ​വി​ന്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കെ​വി​ന്‍റെ അ​ച്ഛ​നും ഭാ​ര്യ നീ​നു​വും പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. കേ​ര​ള​ത്തി​ലെ പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പി​ടി​പ്പു​കെ​ട്ട Read More …

കെവിന്റെ മരണം; പൊലീസിന്റെ കൃത്യവിലോപത്താല്‍ നടന്നുവരുന്ന ദുരന്ത പരമ്ബരകളുടെ തുടര്‍ച്ചയാണെന്ന് വിഎം സുധീരന്‍

കൊച്ചി: പ്രണയ വിവാഹത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിന്‍ തികച്ചും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം പൊലീസിന്റെ കൃത്യവിലോപത്താല്‍ നടന്നുവരുന്ന ദുരന്ത പരമ്ബരകളുടെ തുടര്‍ച്ചയാണെന്ന് വിഎം സുധീരന്‍. പൊലീസ് ഒന്നുകില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു. അല്ലെങ്കില്‍ അതിക്രൂരമായ അതിക്രമങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മുമ്ബൊന്നും ഇല്ലാത്ത രീതിയില്‍ ഇതെല്ലാം വ്യാപകമായിരിക്കുകയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ‘അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ Read More …