സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന് കെകെ രമ

വടകര: വടകരയില്‍ വിവാഹച്ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ തയ്യാറാക്കിയ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ. കേസിലെ പ്രതികളായ സ്റ്റുഡിയോ ജീവനക്കാരനേയും ഉടമയേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യം ശക്തമാണ്. പ്രതികളെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും രമ പറഞ്ഞു. സ്റ്റുഡിയോയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ Read More …

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരു ചോദ്യപേപ്പറിന് വിക്കി വാങ്ങിയത് 15000 രൂപ വരെ

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പിടിയിലായ വിക്കി ചോദ്യപേപ്പര്‍ ഒന്നിന് 15000 രൂപ വരെ വാങ്ങിയിരുന്നതായി പൊലീസ്. ചോദ്യപേപ്പറുകള്‍ക്കായി വിദ്യാര്‍ഥികളോട് ഔട്ടര്‍ രോഹിണി, ഉത്തം നഗര്‍ എന്നിവടങ്ങളില്‍ എത്താനായിരുന്നു വിദ്യാര്‍ഥികളോട് വിക്കിയും ഇയാളുടെ കൂട്ടാളികളും ആവശ്യപ്പെട്ടിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ െ്രെകംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് വിക്കി പിടിയിലായത്. Read More …

ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി കാസര്‍ഗോഡ് രണ്ട് മരണം

കാസര്‍ഗോഡ്: മൊഗ്രാല്‍ കോപ്പാളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍(19) ഇസ്രയീല്‍(22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ജാതി, മതം കോളം: സര്‍ക്കാരിന്റെ കണക്കില്‍ പിഴവുകളെന്ന് സ്‌കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,?24,?147 കുട്ടികള്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്‌കൂള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന വാദവുമായി വിവിധ സ്‌കൂളുകള്‍ രംഗത്ത്. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് യഥാര്‍ത്ഥ കണക്കുമായി പൊരുത്തപ്പെടാത്തതെന്ന് സ്‌കൂളധികൃതര്‍ പറഞ്ഞു. കളമശ്ശേരിയിലെ രാജഗിരി സ്‌കൂള്‍, തൃശൂര്‍ അത്താണിസെന്റ് ഫ്രാന്‍സിസ് അസീസി Read More …

പത്രസമ്മേളനത്തിനിടെ പലവട്ടം കരഞ്ഞ് സ്റ്റീവ് സ്മിത്ത്

സിഡ്‌നിയില്‍ മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്ത് പത്ര സമ്മേളനത്തിടെ വികാരഭരിതനായി കാണപ്പെട്ടു. ഓസ്‌ട്രേലിയന്‍ കാണികളോട് മാപ്പപേക്ഷയോടെ സമ്മേളനം ആരംഭിച്ച സ്മിത്ത് പലവട്ടം സംസാരിക്കാനാകാതെ കരച്ചിലിന്റെ വക്കോളമെത്തുകയായിരുന്നു. തന്റെ ഈ തെറ്റ് തനിക്കും മറ്റുള്ളവര്‍ക്കും ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഇത് സംഭവിച്ചതില്‍ തനിക്ക് തന്നെയാണ് പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് സ്മിത്ത് പറഞ്ഞു.

ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യം ; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമൊരുക്കുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാതിയിലാണ് നടപടി. ഷുഹൈബിനെ കൊന്ന കേസിലെ പ്രതികളായ ആകാശ് തില്ലങ്കരിയടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി കാക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയുടെ സഹകരണം ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. മാണിയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.

പാതി ഇന്ത്യക്കാരനായത് പോലെ തോന്നുവെന്ന് സുഡാനി: വിജയാരവങ്ങള്‍ക്കിടെ നാട്ടിലേക്ക് മടങ്ങി താരം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. സൗബിന്‍ ഷാഹിറും നൈജീരിയന്‍ താരം സാമുവല്‍ അബിയോള എന്നിവരാണ് ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന Read More …