കേരളത്തിലെ നിരത്തുകളില്‍ നിന്നും ഐഒസി ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി

കൊച്ചി : കേരളത്തിലെ നിരത്തുകളില്‍ നിന്നും ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി. കനത്ത അപകട സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കൊച്ചി സേലം പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടാങ്കറുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നാണ് ഐഒസി അധികൃതര്‍ പറയുന്നത്. ഐഒസിയുടെ ഉദയംപേരൂര്‍ പ്ലാന്റിനെയും കൊച്ചി റിഫൈനറിയെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിലൂടെ വാതക നീക്കം ആരംഭിച്ച പദ്ധതിയാണ് ഇത്. Read More …

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി

ഇടുക്കി : ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ആദിവാസി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു

സ്വന്തം ഭാരം കുറച്ച്‌ കോണ്‍ഗ്രസിന്റെ ഭാരം കൂട്ടൂ – രേണുക ചൗധരിയോട് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാലാവധ പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരിക്ക് പതിവില്ലാത്ത ഉപദേശവുമായി രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. ശരീരഭാരം കുറച്ച്‌ കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാന്‍ ശ്രമിക്കണമെന്നായിരുന്നു നായിഡുവിന്റെ ഉപദേശം. കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് ബുധനാഴ്ച നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് രേണുകാ ചൗധരിക്ക് രാജ്യസഭാ അദ്ധ്യക്ഷന്റെ സൗജന്യ ഉപദേശം ലഭിച്ചത്. ‘ഞാന്‍ Read More …

മോദി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് സുഷമ സ്വരാജ്

ടോക്കിയോ: മോദ‍ി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോക്കിയോയിലെ വിവേകാനന്ദ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും തമ്മിലുള്ള സൗഹൃദമാണ് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ കാരണമാ‍യത്. ഇതിന് മോദിയുടെ നേതൃത്വം Read More …

എന്നെ വെറുക്കുന്നവരെ വെറുക്കാന്‍ എനിക്കാവില്ല : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്നെ വെറുക്കുന്നവരെ വെറുക്കാന്‍ തനിക്കാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ജനങ്ങള്‍ക്കിടയില്‍ തന്നോട് വെറുപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ സൃഷ് ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം വസ്തുതകളെ വളച്ചൊടിച്ചും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചും എനിക്കെതിരായി വിദ്വേഷം ഇളക്കിവിടുന്നവരെ വെറുക്കാന്‍ എനിക്കാവില്ല. അവര്‍ക്കിത് വെറും Read More …

ചോദ്യപേപ്പര്‍ ചോര്‍ച്ച ; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടേയും Read More …

ബിജെപിയെ ജയിപ്പിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാം: അമിത് ഷാ

ബംഗലൂരു:  ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഷിമോഗയിലെ തിര്‍ത്ഥഹള്ളിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു 14കാരിയായ നന്ദിത. വിവാദമായ കേസ് 2014ല്‍ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നന്ദിത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തിര്‍ത്ഥഹള്ളിയിലെ നന്ദിതയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു. നന്ദിതയുടെ കുടുംബം ഒരുപാട് Read More …

ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി

കൊച്ചി: അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ ഡി.ജി.പി ജേക്കബ് തോമസിന്​ മറ്റ്​ നിയമപരമായി സാധ്യതകള്‍ തേടാമെന്ന്​ ഹൈകോടതി. ജീവന്​ ഭീഷണിയെങ്കില്‍ ജേക്കബ്​ തോമസിന്​ പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ പരാമര്‍ശം. ജീവന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയാല്‍ സംരക്ഷണം Read More …