മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍

തിരുവല്ല: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് മദ്യനയം അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ചികിത്സയ്ക്കായി നല്‍കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇന്നലെ വരെ തെറ്റെന്നും പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതില്‍ എന്ത് Read More …

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എം കേരളം മൊബൈല്‍ ആപ്പ്

കൊച്ചി : സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരളം മൊബൈല്‍ ആപ്പ്. കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ ആയിരം സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. വിവര സാങ്കേതിക രംഗത്തെ Read More …

ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയില്‍നിന്നാണ് വിക്ഷേപിച്ചത്. പരമാവധി 2.8 മാച് വേഗതയുളള ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്.

വിഴിഞ്ഞം: കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കലാവധി നീട്ടാനും നഷ്ടപരിഹാരത്തില്‍ നിന്ന് അദാനിയെ ഒഴിവാക്കാനും സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷം. പദ്ധതി വൈകിപ്പിക്കാന്‍ അദാനിയും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് എം വിന്‍സെന്റ് എംഎല്‍എ കുറ്റപ്പെടുത്തി. അതേസമയം, പദ്ധതി കരാറിനനുസരിച്ച് പൂര്‍ത്തീകരിക്കുമെന്നും വീഴ്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. വിഴിഞ്ഞം പദ്ധതി Read More …

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ 1000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 1000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉച്ചകോടിയില്‍ വച്ചാണ് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആയിരം ഹോട്ട് സ്‌പോട്ടുകളിലൂടെ പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരന്‍ അറിയിച്ചു. സംസ്ഥാനം ഡിജിറ്റല്‍ രംഗത്ത് കുതിച്ച് ചാട്ടത്തിന് Read More …

കീഴാറ്റൂര്‍ ബൈപ്പാസ്: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രം

ന്യുഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് സംബന്ധിച്ച വസ്തുതകള്‍ പഠിച്ച ശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് ഉറപ്പു മന്ത്രി നല്‍കിയത്. 250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബി.ജെ.പി നേതൃത്വം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ണ് Read More …

അവിശ്വാസപ്രമേയത്തെചൊല്ലി തര്‍ക്കം ; ലോക് സഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയത്തെചൊല്ലി ആന്ധ്രയില്‍ നിന്നുള്ള എംപിമാരും കാവേരി വിഷയത്തില്‍ അണ്ണാ എഡിഎംകെ അംഗങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക് സഭ 12 മണിവരെ നിര്‍ത്തിവച്ചു. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തയാറാകാത്തതോടെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. Read More …

വിഴിഞ്ഞം; കാലാവധി നീട്ടി നല്‍കില്ല, വീഴ്ച വരുത്തിയാല്‍പിഴ ഈടാക്കും കടന്നപ്പള്ളി

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വീഴ്ച വരുത്തിയാല്‍ അദാനിയില്‍നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി. വിഴിഞ്ഞം പദ്ധതി നീളുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപോക്ക്. വിഴിഞ്ഞം പദ്ധതി അനിശ്ചിതമായി നീളുന്നതിനെതിരെയായിരുന്നു പ്രതിപക്ഷം അടിയന്തര Read More …