ഇറാഖിലെ ഇന്ത്യക്കാരുടെ കൂട്ടക്കൊല: ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍

ദില്ലി: ഇറാഖില്‍ ഐഎസിന്റെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് രാജ്യത്ത് മടങ്ങിയെത്തിയ ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍ ഇത്രനാളും നിരാകരിച്ച് കേന്ദ്രം. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരം പുറത്തുവരുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ മരണവിവരം ഇപ്പോള്‍ വെളിപ്പെടുത്തിയത്. മൊസൂളില്‍ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവച്ചുകൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഹര്‍ജിത് മാസിയുടെ വായ്മൂടിക്കെട്ടാനാണ് കേന്ദ്ര Read More …

വിവാദങ്ങള്‍ക്ക് വിട ; ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു. കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. Read More …

സൗദിയില്‍ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രധാരണം മതി; പര്‍ദ വേണ്ട

സൌദി: രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സൌദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് Read More …

മാണിക്ക് വോട്ട് പാലായില്‍ മാത്രമാണ് ; കാനം

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എല്‍ഡിഎഫിനെ പിന്തുണച്ചു എന്നതിനര്‍ഥം അവര്‍ എല്‍ഡിഎഫിലേക്കു വന്നു എന്നല്ല. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനു വോട്ടില്ല. മാണിക്കു വോട്ടുള്ളത് പാലായില്‍ മാത്രമാണെന്നും കാനം പറഞ്ഞു.

വധഭീഷണിയെ തുടര്‍ന്ന് പി.ജയരാജന്റെ സുരക്ഷ വീണ്ടും ശക്തമാക്കി പോലീസ്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്‍മാന്‍മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്‍ പങ്കെടുക്കുന്ന പരിപാടിക്കും യാത്രാ മാര്‍ഗത്തിലും ഉള്‍പ്പെടെ സുരക്ഷയൊരുക്കാനാണ് പൊലിസിന്റെ തീരുമാനം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെണ്ടുട്ടായി പുത്തന്‍കണ്ടം പ്രണൂബാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണൂബ് Read More …

ആ​രോ​ടും അ​യി​ത്ത​മി​ല്ല, വോ​ട്ടാ​ണ് പ്ര​ധാ​നം; മു​ര​ളീ​ധ​ര​നെ ത​ള്ളി കു​മ്മ​നം രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി​യി​ല്‍ ത​മ്മി​ലി​ടി തു​ട​രു​ന്നു. ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ രം​ഗ​ത്തെ​ത്തി. ആ​രോ​ടും അ​യി​ത്ത​മി​ല്ലെ​ന്നും വോ​ട്ടാ​ണ് പ്ര​ധാ​ന​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. വോ​ട്ടി​നാ​യി ആ​രു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. മാ​ണി​യെ വേ​ണ്ടെ​ന്ന് വി.​മു​ര​ളീ​ധ​ര​നും മാ​ണി​യോ​ട് അ​യി​ത്ത​മി​ല്ലെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​യും ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി​ക്കു​ള്ളി​ല്‍ Read More …

അഫ്ഗാന്‍ നഗരങ്ങളില്‍ ആക്രമണത്തിന് ഒരുങ്ങി ഐഎസ്‌ഐയും താലിബാനും

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ നഗരങ്ങളില്‍ ആക്രമണ പദ്ധതികള്‍ നടത്താനായി പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും താലിബാനും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, അഫ്ഗാനില്‍ സേവനം അനുഷ്ഠിക്കുന്ന നാറ്റോ സഖ്യത്തിനു നേര്‍ക്കും ഭീകരാക്രമണം നടത്താന്‍ പാക്ക് ചാര സംഘടന ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാറ്റോ സഖ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി അഫ്ഗാനിസ്ഥാനിലെ Read More …

ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം: കടുത്ത ആരോപണവുമായി ശശി തരൂര്‍

ന്യൂ‍ഡല്‍ഹി: ഇറാഖില്‍ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ സുഷമയക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. എന്തുകൊണ്ട് സര്‍ക്കാര്‍ ഈ വിവരം അറിയിക്കാന്‍ വൈകിയതെന്ന് വ്യക്തമാക്കണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും ഇത് ഗൗരവമേറിയ Read More …