കീഴാറ്റൂര്‍ സമരക്കാര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്‍മാരാണവര്‍; മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: അവര്‍ വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്മാരാണെന്ന് മന്ത്രി കെ സുധാകരന്‍. നിയമസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര നോട്ടീസിന് മറുപടി നല്‍കുമ്ബോഴാണ് കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തെ മന്ത്രി തള്ളിയത്. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ലെന്നും പുറത്തു നിന്നും വന്നവരാണെന്നും സുധാകരന്‍ പറഞ്ഞു. വയലിന്റെ പരിസരത്ത് പോലും പോകാത്തവരാണ് സമരക്കാര്‍. അവര്‍ പ്രദേശ വാസികളല്ല. പുറത്തു നിന്നും വന്ന Read More …

ചൈനയുടെ സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് ഷി ചിന്‍പിംഗ്

ബെയ്ജിംഗ്: ചൈനയുടെ സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയില്‍ പ്രസിഡന്റ് പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, ജപ്പാന്റെ അധീനതയിലുള്ള ഈസ്റ്റ് ചൈന കടലിലെ അവകാശവാദങ്ങള്‍, Read More …

ജേക്കബ്​ തോമസിനെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി​െയന്ന്​ ആരോപിച്ചാണ്​ നടപടി. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്​ ​ൈഹകോടതി രജിസ്​ട്രാര്‍ക്ക്​ അഭിഭാഷകന്‍ ബി.എച്ച്‌​ മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിക്കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്​തക്കുമെതിരെ നല്‍കിയ Read More …

കീഴാറ്റൂര്‍ നന്ദിഗ്രാമോ സിന്ദൂരോ അല്ല; ബൈപ്പാസ് വയലിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഭാവിക വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസനത്തിന് തടയിടാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എ വിഡി സതീശന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നും സിപിഎമ്മുകാര്‍ എതിര്‍ത്തെന്ന് പറഞ്ഞ് വികസനം Read More …

ക്രി​ക്ക​റ്റി​നാ​യി ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്ക​രു​ത്; കൊ​ച്ചി ഏ​ക​ദി​ന​ത്തി​നെ​തി​രേ ഐ.​എം.​വി​ജ​യ​ന്‍

കൊ​ച്ചി: ഇ​ന്ത്യ- വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ല്‍​സ​രം കൊ​ച്ചി ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ഐ.​എം.​വി​ജ​യ​നും രം​ഗ​ത്ത്. കൊ​ച്ചി​യി​ലെ സ്റ്റേ​ഡി​യം ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​മാ​യാ​ണു നി​ര്‍​മി​ച്ച​തെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ള്‍ ഒ​രു ഫു​ട്ബോ​ള്‍ ഗ്രൗ​ണ്ട് എ​ന്തി​നാ​ണ് കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തെ​ന്നും വി​ജ​യ​ന്‍ ചോ​ദി​ക്കു​ന്നു. രാ​ജ്യ​ത്ത് മി​ക​ച്ച​തെ​ന്ന് ഫി​ഫ തെ​ര​ഞ്ഞെ​ടു​ത്ത ആ​റു ഗ്രൗ​ണ്ടു​ക​ളി​ല്‍ ഒ​ന്ന് ഒ​രു Read More …

ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെ​െട്ടന്ന്​ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലില്‍ നിന്ന്​ മൂന്ന്​ വര്‍ഷം മുമ്ബ്​ ​െഎ.എസ്​ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്​ പാര്‍ലമ​​െന്‍റില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവരുമാണെന്ന്​ മന്ത്രി വെളിപ്പെടുത്തി. 2014ല്‍ മൂസില്‍ നഗരം ​െഎ.എസ്​ പിടിച്ചെടുത്ത ശേഷമാണ്​ ഇവരെ തട്ടികൊണ്ടുപോയത്​. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവേയാണ്​ തീവ്രവാദികളുടെ പിടിയിലായത്​. Read More …

സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യര്‍ സൗദി കിരീടാവകാശി

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. Read More …

പുതിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് :രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മദ്യ മുതലാളിമാരുമായി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയുടെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.