കണ്ണൂരില്‍ സമാധാന യോഗത്തില്‍ ബഹളം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച്‌ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതും തര്‍ക്കത്തിനിടയാക്കി. മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ലാ​ണ് Read More …

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും

തൃശൂര്‍ :സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കളുടെ നിവപാട്. വി എസിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിറുത്താന്‍ നിര്‍ദ്ദേശിക്കുമെന്നും സൂചന. സമ്മേളനത്തിന് എട്ട് പിബി അംഗങ്ങള്‍. ഏഴുപേര്‍ കേരള ഘടകത്തിനെ ശക്തമായി പിന്തുണയ്ക്കുന്നവര്‍. സംസ്ഥാന കമ്മിറ്റിയില്‍ പ്രായപരിധി ഇളവ് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സെക്രട്ടറിയേറ്റിനു നല്‍കുമെന്നും റിപ്പോര്‍ട്ട്

ഓട്ടോമാറ്റിക് തോക്കുകള്‍ക്കുള്ള ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപിന്റെ നീക്കം

വാഷിങ്​ടണ്‍: സെമി ഒാ​േട്ടാമാറ്റിക്​ തോക്കുകളെ ഒാ​േട്ടാമാറ്റിക്​ തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ്​ ഭരണകൂടത്തി​​െന്‍റ നീക്കം. ഫ്ലോറിഡയിലെ സ്​കൂളില്‍ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകള്‍ കൈവശം വെക്കുന്നതി​െനതി​െര ശക്​തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്​. അതിനിടെയാണ്​ സെമി ഓട്ടോമാറ്റിക്  തോക്കുകളെ പൂര്‍ണമായും ഓട്ടോമാറ്റിക് തോക്കുകളാക്കാന്‍ സഹായിക്കുന്ന ബംപ്​ സ്​റ്റോക്ക്​സ്​ നിരോധിക്കാന്‍ ട്രംപ്​ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ Read More …

ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി: കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ടുതേടി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായും ആത്മാഭിമാനത്തോടെയും ജോലിചെയ്യാന്‍ അവസരം ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറോടാണ് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. Read More …

കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണം: എംഎ ബേബി

കൊല്ലം: രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കൊലപാതകങ്ങളിലൂടെയല്ലെന്ന് എംഎ ബേബി പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ബേബിയുടെ പ്രതികരണം. Read More …

ശുഹൈബ് വധക്കേസ്: ഹാജരാക്കിയത് യഥാര്‍ത്ഥ പ്രതികളെയല്ല; എംഎം ഹസന്‍

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി പിസി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹാജരാക്കിയ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ തില്ലങ്കേരി വഞ്ഞേരിയിലെ എംവിആകാശ് (24), കരുവള്ളിയിലെ രജിന്‍ രാജ് (26) എന്നിവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് കെപിസി.സി പ്രസിഡണ്ട് എംഎം ഹസന്‍. കാസര്‍കോട് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ ഹസന്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് Read More …

ക്രമാനുഗതമായ വളര്‍ച്ച ലക്ഷ്യം ; ചിറ്റ് ഫണ്ട് നിയമത്തിന് അംഗീകാരം നല്‍കി ക്യാബിനറ്റ്

ന്യൂഡല്‍ഹി: ക്രമാനുഗതമായ വളര്‍ച്ചയ്ക്കും നിക്ഷേപകര്‍ക്ക് കൂടുതല്‍ സാമ്ബത്തിക അഭിവൃത്തി ലഭ്യമാക്കുന്നതിനും ചിറ്റ് ഫണ്ടുകളുടെ നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് ചിട്ട് ഫണ്ട് (ഭേദഗതി) ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നല്‍കിയത്. മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും, വ്യവസായം നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ചിറ്റ് ഫണ്ടിന് അംഗീകാരം ലഭിക്കുന്നതോടെ ജനങ്ങള്‍ക്ക് Read More …

സ്വകാര്യ ബസ് സമരം: കെ.എസ്.ആര്‍.ടി.സി ഓടി നേടിയത് എട്ടരക്കോടി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം കെ.എസ്.ആര്‍.ടി.സിക്ക് അനുഗ്രഹമായി. കാര്യക്ഷമായി കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചപ്പോള്‍ നേടിയത് സര്‍വകാല റെക്കാഡ് വരുമാനം. സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായി 8.50 കോടി രൂപ ഒരു ദിവസം ലഭിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് 7,74,90,910 രൂപയും ജന്‍റം ബസുകള്‍ക്ക് 75,77,867 രൂപയും ലഭിച്ചു. ആകെ 8,50,68,777 രൂപയാണ് തിങ്കളാഴ്ചത്തെ കളക്ഷന്‍. സ്വകാര്യ ബസ് സമരം ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ Read More …