നടിയെ ആക്രമിച്ച കേസ്: ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു, ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നിലവില്‍ പ്രത്യേക അന്വേഷണസംഘമില്ല. എല്ലാ Read More …

പത്തനംതിട്ടയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട : ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ നിരവധിപേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഷുഹൈബിന്‍േറത് താലിബാന്‍ മോഡല്‍ കൊലപാതകം ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: യൂത്ത്​കോണ്‍ഗ്രസ്​ നേതാവ്​ ഷുഹൈബി​േന്‍റത്​ താലിബാന്‍ മോഡല്‍ കൊലപാതകമെന്ന്​ മുന്‍ മുഖ്യമന്ത്രി​ ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ്​ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്​ ശേഷം പത്തോളം രാഷ്​ട്രീയ കൊലപാതകങ്ങളാണ്​ കണ്ണൂരില്‍ മാത്രം നടന്നത്​. ഇതിനെതിരെ ശക്​തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഷുഹൈബി​​​െന്‍റ കൊലപാതകത്തിന്​ മുമ്ബ്​ ടി.പി കേസ്​ പ്രതികള്‍ക്ക്​ പരോള്‍ നല്‍കിയിരുന്നു. നി​​​െന്‍റ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന്​ സി.പി.എം ഷുഹൈബിനെതിരെ Read More …

മാണിക്യമലര്‍ ഗാനം മുസ്ലീംവികാരം വൃണപ്പെടുത്തുന്നത്; പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്

സോഷ്യല്‍ മീഡിയയില്‍ പുതു തരംഗം സൃഷ്ടിച്ച പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്. മാണിക്യമലരെന്ന ഗാനം മുസ്ലീംവികാരം വൃണപ്പെടുത്തെന്നാരോപിച്ച് മഹാരാഷ്ട്രയിലുള്ള ജനജാഗരണ്‍ സമിതിയാണ്് പുതുതായി രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയും, നിര്‍മാതാവിനെതിരെയും പരാതി നല്‍കി. അതേ സമയം പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാണിക്യമലരെ എന്ന പാട്ടിനൊരുക്കിയ പ്രണയരംഗത്തില്‍ അഭിനയിച്ച പ്രിയാ വാര്യരെ വളരെ പെട്ടെന്നായിരുന്നു Read More …

ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് കൊടി സുനിയടക്കം 19 പ്രതികള്‍ക്ക് പരോള്‍ നല്‍കി ചെന്നിത്തല

തിരുവനന്തപുരം: കൊലയാളി സംഘങ്ങളെ ഉപയോഗിച്ച്‌​ സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ്​ ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണിത്​. ഷു​ൈഹബി​​​െന്‍റ കൊലപാതകത്തിന്​ മുമ്ബ്​ നിരവധി കൊലയാളി സംഘങ്ങളെ ജയിലില്‍ നിന്നിറക്കിയെന്നും കൊലപാതകത്തില്‍ ഇവരുടെ പങ്ക്​ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ അനൂപ്​, ​െകാടി സുനി, പി.കെ Read More …

ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ ജീവനക്കാരുടെ കുടിശ്ശിക കേന്ദ്രം നല്‍കണം; മുഖ്യമന്ത്രി വകുപ്പുമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം > പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് നല്‍കാനുളള ശമ്ബള കുടിശ്ശികയുടെയും മറ്റു ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന് കേന്ദ്ര ഘനവ്യവസായപൊതുമേഖലാ വകുപ്പു മന്ത്രി ആനന്ദ് ഗംഗാറാം ഗീതെക്കു അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുത്ത് നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ Read More …

പ്രതിഷേധമായി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നേഴ്‌സിങ് സംഘടന

കൊച്ചി : കെവിഎം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചു യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനന്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പ്രഖ്യാപിച്ചു. കെവിഎമ്മിന് മുന്‍പില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ആണ് യുഎന്‍എ യുടെ ഈ തീരുമാനം ജാസ്മിന്‍ഷാ പ്രഖ്യാപിച്ചത്. നിലവില്‍ കണക്കെടുത്തപ്പോള്‍ വോട്ടുള്ള ആയിരത്തി അഞ്ഞൂറോളം നേഴ്‌സുമാര്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും Read More …

ശുഹൈബിന്റെ കൊലപതാകം: പോലീസ് ഡമ്മി പ്രതികള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ കള്ളിക്കളിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം Read More …