തീവ്രവാദം പാകിസ്താന്‍ തടഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് മുന്നില്‍ യുദ്ധമല്ലാതെ മറ്റ് വഴിയില്ല: ഫറൂഖ് അബ്ദുള്ള

ലുധിയാന: അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ പാകിസ്താന് മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫറൂഖ് അബ്ദുള്ള. നിയന്ത്രണ രേഖയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് യുദ്ധമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഫറൂഖ് പറഞ്ഞു. ഇന്ത്യയുമായുള്ള സഖ്യം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്താന്‍ തീവ്രവാദം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ ഫറൂഖ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് നേരെ Read More …

കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റുന്നു: പി ചിദംബരം

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പെട്രോള്‍ വില ബാരലിന് 70 ഡോളറായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശേരി എസ്സിഎംഎസില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പി ചിദംബരം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് സാധാരണക്കാരനെ Read More …

പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലെത്തി

റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. ഉച്ചയോടെ റാമള്ള വിമാനത്താവളത്തിലെത്തിയ മോദിക്ക് അധികൃതര്‍ ഊഷ്മള സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു. അറാഫത്തുമായി ബന്ധപ്പെട്ട മ്യൂസിയം സന്ദര്‍ശത്തിന് ശേഷം പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി Read More …

കേരളബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, ആശങ്കകള്‍ പരിഹരിക്കണമെന്ന് ചെന്നിത്തല

കണ്ണൂര്‍: കേരളബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധന സമയത്ത് സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, കേരളബാങ്ക് സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സഹകരണ മേഖലയോട് ആരോഗ്യകരമായ Read More …

ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക്; സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും

കൊച്ചി : ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും. നാളെ പള്ളികളില്‍ വായിക്കും. ബിഷപ്പ് സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ എറണാകുളം അങ്കമാലി അതിരൂപതയുടെഅഡ്മിനിസ്‌ട്രേറ്ററാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ പുറത്തിറങ്ങും. കൂരിയയുടെ പൂര്‍ണ ചുമതല എടയന്ത്രത്തിനാണ്. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങി കടം വീട്ടാനാണ് എടയന്ത്രത്തിന്റെ തീരുമാന . Read More …

ബിഗ് ബി അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: ഇന്ത്യന്‍ സിനിമയിലെ താരരാജാവ് അമിത്ഭ് ബച്ചനെ ഇന്നലെ വൈകിട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ലീലാവതി ആശുപത്രിയിലാണ് ബിഗ് ബിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും ബച്ചന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബച്ചന്‍ ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കൊച്ചി : ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വീണ്ടും മന്ത്രിയായതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. കേസിന് പിന്നില്‍ തോമസ് ചാണ്ടിയാണോയെന്നതിന് തെളിവ് ലഭിച്ചിട്ടില്ലന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പാറ്റൂര്‍ കേസ് റദ്ദാക്കി; ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി

വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി. Read More …