മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഭരണഘടനയോടുള്ള ആദരവില്ലായ്മ: പിണറായി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്‍.എസ്.എസ് എന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് മോഹന്‍ ഭഗവത് ബിഹാറില്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ Read More …

കുത്തകകളുടെ 81,684 കോടി ബാങ്കുകള്‍ എഴുതിതള്ളി

മുംബൈ: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സാധാരണക്കാരെ ജപ്തി ചെയ്യുന്ന പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എഴുതിതള്ളിയത് വന്‍കിടക്കാരുടെ 81,683 കോടി രൂപ. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ സേവിങ്ങ്‌സ് അക്കൗണ്ടില്‍ കൈയിട്ടുവാരിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. 20,399 കോടി Read More …

ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര്‍ കമ്പാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായിക്ക് തോല്‍വി. പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്ബാറിനെയാണ് പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്ബാറിന്റെ വിജയം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കാനുള്ള നീക്കം Read More …

വിജിലന്‍സ് ഡയറക്ടര്‍; ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് ഡയറക്ടറാകേണ്ടത് എന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക പോലുള്ള സുപ്രധാനമായ തസ്തികയില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒരു കാരണവശാലും പോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ലന്നും പേഴ്‌സണല്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് കേഡര്‍ തസ്തികയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കാനും Read More …

വനിതാ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ ആകാശ കൂട്ടിയിടി ഒഴിവായി

ന്യൂഡല്‍ഹി: ഒരുപക്ഷേ തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രധാനവാര്‍ത്തകളില്‍ ഒന്നായി മാറുമായിരുന്ന ഞെട്ടിപ്പിക്കുന്ന വിമാന ദുരന്തത്തില്‍ നിന്നും വിമാനങ്ങളെ കൂട്ടിയിടിക്കാതെ രക്ഷിച്ചത് വിമാനത്തില്‍ ഉണ്ടായിരുന്ന വനിതാ സഹപൈലറ്റുമാരുടെ ധൈര്യം. മുംബൈ വ്യോമാതിര്‍ത്തിയില്‍ എയര്‍ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്‌ബോള്‍ രണ്ടു വിമാനങ്ങളുടെയും കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍ ആയിരുന്നു. നേരിയ വ്യത്യാസത്തിന് കൂട്ടിയിടി ഒഴിവാകുകയും 261 Read More …

വര്‍ഗീയതക്ക് മുന്നില്‍ കലാകാരന് കീഴടങ്ങാനാവില്ല: കുരീപ്പുഴ

തിരുവനന്തപുരം: വര്‍ഗീയതക്ക് മുന്നില്‍ കീഴടങ്ങാന്‍ കവിക്കും കലാകാരനും കഴിയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. നാടിനെയും ജനങളേയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനോ അവര്‍ക്ക് സന്ധി ചെയ്യാനോ തങ്ങള്‍ക്കാവില്ലെന്നും കുരീപ്പുഴ വ്യക്തമാക്കി.പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും വഴുതക്കാട് സി എസ് എം ലൈബ്രറിയുടേയും നേതൃത്വത്തില്‍ നടന്ന ഒഎന്‍വി അനുസ്മരണം ഉദഘാടനം ചെയ്യുകയായിരുന്നു കുരീപ്പുഴ. ഭാവി കാലത്തേക്കുള്ള സ്വപ്നകളും പ്രത്യാശകളും സ്വന്തം Read More …

സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു മൂന്ന് ദിവസം മതി മോഹന്‍ ഭാഗവത്

പട്‌ന: ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം വിവാദമാവുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ അവകാശ വാദം.ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആര്‍എസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് Read More …

ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി; നടപടിയുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്ന ജേക്കബ് തോമസിന്റെ പ്രസ്ഥാവന ഗുരുതരവും Read More …