16കാരിയുടെ പീഡനം; ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന

ആലപ്പുഴ: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാരാരിക്കുളം സ്‌റ്റേഷനിലെ പ്രബേഷനറി എസ്‌ഐ ലൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ പോലീസുകാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. ഇന്നും നാളെയുമായി ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പിവി ബേബി പറഞ്ഞു. പിടിയിലായ രണ്ടാം പ്രതി നര്‍ക്കോട്ടിക് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസിനെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. Read More …

ഡോക്ലാമില്‍ ചൈനയുടെ വന്‍ സൈനിക വിന്യാസം, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യാ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയായ ഡോക്ലാമില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. വടക്കന്‍ ഡോക്ലാമില്‍ ചൈനീസ് സൈന്യം കൈയ്യേറി സായുധ വാഹനങ്ങള്‍ വിന്യസിച്ചതായും ഉയരം കൂടിയ നിരീക്ഷണ ടവറുകള്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. പത്ത് കിലോ മീറ്ററോളം ദൂരത്ത് റോഡ് നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടുണ്ട്.       ഡിസംബര്‍ Read More …

ഐഎസിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചു

കണ്ണൂര്‍: ഐഎസിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചതയായി സൂചന. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ് സിറിയയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.     സിറിയയിലുള്ള മയ്യില്‍ സ്വദേശി അബ്ദുല്‍ ഖയ്യൂമാണു വിവരം നാട്ടിലെ ബന്ധുക്കളെ വാട്‌സാപ്പില്‍ അറിയിച്ചതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയയില്‍ Read More …

സുപ്രീംകോടതി പ്രതിസന്ധി: തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നു നടക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നു നടക്കാന്‍ സാധ്യത. ജസ്റ്റിസ് ജെ ചലമേശ്വര്‍ പനി കാരണം വിശ്രമത്തിലായതിനാല്‍ ബുധനാഴ്ച്ച വൈകിട്ട് നിശ്ചയിച്ച ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ച നടന്നില്ല.     പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശമൊന്നും ഉയര്‍ന്നിട്ടില്ലെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് Read More …

ലോകസഭ തെരഞ്ഞെടുപ്പ് കേരളത്തിലടക്കം 8 സംസ്ഥാനങ്ങളില്‍ ബിജെപി പുന:സംഘടനക്കൊരുങ്ങുന്നു

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ബിജെപി പുന:സംഘടനക്കൊരുങ്ങുന്നു.ഫെബ്രുവരിയിൽ പുതിയ സംസ്ഥാന അധ്യക്ഷൻമാരെ നിയമിക്കാനാണ് നീക്കം. കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രി കൂടി വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് മുന്നിൽ വച്ചിട്ടുണ്ട്.പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകരമാകും വിധം ഒരു നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. മുതിർന്ന നേതാവ് പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കുന്നതിനോട് എതിർപ്പില്ലെന്ന് ആർഎസ്എസ് Read More …

സുപ്രീംകോടതി പ്രതിസന്ധി രാഷ്​ട്രീയവത്​കരിക്കരുതെന്ന്​ രാഹുലിനോട്​ ബി.ജെ.പി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി നിയമവ്യവസ്​ഥയിലെ ആഭ്യന്തര പ്രശ്​നമാണെന്നും അത്​ രാഷ്​ട്രീയവത്​കരിക്കരുതെന്നും ബി.ജെ.പി. ഇത്​ കോണ്‍ഗ്രസിനുള്ള ഉപദേശമാണ്​. കോണ്‍ഗ്രസ്​ അവരു​െട സ്വഭാവം വെളിപ്പെടുത്തന്നത്​ ജനങ്ങള്‍ കാണുന്നുണ്ടെ​ന്നും ബി.ജെ.പി കുറ്റപ്പെടുത്തി. സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്​ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ജഡ്​ജിമാര്‍ സംയുക്​തമായി ചര്‍ച്ച ​െചയ്യണമെന്ന്​ പ്രസ്​താവന ഇറക്കിയ കോണ്‍ഗ്രസി​​െന്‍റ നടപടിക്കെതിരെയാണ്​ വിമര്‍ശനം. ജസ്​റ്റിസ്​ ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നുള്ള Read More …

എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം ; എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുന്നണി വിട്ടു പോകുമ്ബോള്‍ അത് ഫോണ്‍ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. കോണ്‍ഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന സീറ്റുകള്‍ നല്‍കിയാണ് ജെഡിയുവിനെ ജയിപ്പിച്ചത്. ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല Read More …

ജിഷ്ണു പ്രണോയിയുടെ മരണം; സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്തുകൊണ്ട് സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിലവില്‍ കേസുകളുടെ ബാഹുല്യമാണെന്നും Read More …