അന്‍വര്‍ എംഎല്‍എയ്ക്കെതിരായ തട്ടിപ്പ് കേസ്; അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരായ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നത്. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. മംഗളൂരുവിലുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ചു പരാതിയുടെ നിജസ്ഥിതി അറിയാനാണു മഞ്ചേരിയില്‍നിന്നുളള പൊലീസ് സംഘം പോകുന്നത്. ക്വാറിയുടെയും Read More …

കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തല്‍;സുധീരന്‍

തിരുവനന്തപുരം : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. ജനാധിപത്യ Read More …

ജമ്മു-കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം

ജമ്മു: ജമ്മു-കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക്ക് സൈന്യം വെടിവെയ്പ് നടത്തിയിരിക്കുന്നത്. പാക്ക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം നിയമലംഘനം നടത്തിയത് ബി.ജെ.പി പ്രസിഡന്റിന്റെ വാഹനം

കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ചതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേരന് ഒന്നര ലക്ഷം രൂപ പിഴ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയിരിക്കുന്നത്. വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകന്‍ സി.എസ് ഷാനവാസ് ആണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. Read More …

സൗദിയില്‍ സ്വകാര്യ കമ്ബനികള്‍ക്ക് ലെവി അടയ്ക്കാന്‍ 6 മാസത്തെ സാവകാശം അനുവദിച്ചു

റിയാദ്: സൗദിഅറേബ്യയില്‍ സ്വകാര്യ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലെവി അടയ്ക്കുവാന്‍ ആറു മാസത്തെ സാവകാശം അനുവദിച്ചു. ഇതു സംബന്ധിച്ചുള്ള നടപടി സൗദി തൊഴില്‍ മന്ത്രാലയത്തിന്റേതാണ്. ലെവി മൂന്ന് ഘട്ടമായി അടയ്ക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ തീരുമാനം തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതായിരിക്കും. സൗദി തൊഴില്‍ മന്ത്രാലയം വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലവ ആറ് മാസത്തിനകം അടച്ചു തീര്‍ത്താല്‍ Read More …

കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാര്‍ ജീവനൊടുക്കിയ സംഭവം; സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മുന്‍ ജീവനക്കാര്‍ ജീവനൊടുക്കിയതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കെഎസ്‌ആര്‍ടിസി സാമ്ബത്തിക Read More …

പ്രവാസികള്‍ക്കും കണക്കെടുപ്പ്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ നടത്തുമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ നടത്തുമെന്ന് മന്ത്രി കെ ടി ജലീല്‍. നിലവില്‍ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച്‌ സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല. കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തുന്നത്. ലൈഫ് സര്‍വേയും അഗതി രഹിത സര്‍വേയും കുടുംബശ്രീ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍മാരുടെ സംസ്ഥാനതല സംഗമവും ജെന്‍ഡര്‍ Read More …

അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ കേസ് ഭൂമി സംബന്ധിച്ച തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി. കേസ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച്‌ 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളും പരിഭാഷപ്പെടുത്തിയ രേഖകളും ഇനിയും കോടതിക്ക് മുന്നിലെത്താത്ത സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, അബ്ദുള്‍ നസീര്‍ തുടങ്ങിയവരടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്.