Category: Featured
സെന്‍കുമാറിന്‍റെ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി
കൊച്ചി: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരായ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കെമാല്‍പാഷയാണ് പിന്മാറിയത്. വ്യാജരേഖ ചമച്ച് അര്‍ധവേതനം കൈപ്പറ്റി, കെ.എസ്.എഫ്.ഐ.ഡി.സിയില്‍ മാനദണ്ഡം മറികടന്നു വായ്പ അനുവദിച്ചു എന്നീ കേസികളിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാറാണ് കോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപര്യന്തം
പറവൂര്‍: ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ചനും മകനും ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി – രണ്ട് വിധിച്ചു.പെരുമ്ബടന്ന കൊട്ട കണക്കന്‍ പറമ്ബില്‍ രാജാമണി (56) മകന്‍ രാജേഷ് (28) എന്നിവരെയാണ് ജഡ്ജി എന്‍.വി.രാജു ശിക്ഷിച്ചത് .രാജാമണിയുടെ സഹോദരന്‍ മോഹനനാണ് കൊല്ലപ്പെട്ടത്. 2010 മാര്‍ച്ച് ആറിനാണ് Read More …
ഓഖി ദുരന്തം: മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തതയില്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടെയും, കാണാതായവരുടെയും കണക്കില്‍ സര്‍ക്കാറിന് അവ്യക്തതയില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിയമസഭയില്‍ അറിയിലാണ് ഇക്കാര്യം അറിയിച്ചത്. ഓഖി ദുരന്തത്തില്‍ ഇതുവരെ 51 പേരാണ് മരിച്ചത്, 103 പേരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കണ്ടെത്താനുണ്ട്. ഇത്രകാലം കഴിഞ്ഞതിനാല്‍ അവരെയും മരിച്ചവരുടെ കൂട്ടത്തിലാണ് നിലവില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ദുരന്തബാധിതരുടെ Read More …
പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
പിണറായിയെ വലിച്ചുകീറി പാര്‍ട്ടിക്കാര്‍, സിപിഎമ്മുകാരെ ദ്രോഹിച്ച പോലീസുകാരെ സംരക്ഷിച്ചെന്ന് ആക്ഷേപം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖുമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍. അടുത്തകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിക്കെതിരേ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രി പോലീസുകാരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ Read More …
ബജറ്റില്‍ അവഗണന ; ബിജെപിയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് പ്രതിഷേധക്കാര്‍
ആന്ധ്രാപ്രദേശ്: ബജറ്റ് അവതരണത്തില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചു കൊണ്ടാണ് ഒരു സംഘം പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ തുടങ്ങിയ ‘ആക്രമണം’ ഇപ്പോഴും തുടരുകയാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതിലൂടെ വളരെ വലിയ കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് Read More …
സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നത് Read More …
