കെഎസ്‌ആര്‍ടിസി പ്രതിസന്ധി, മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തികപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മാസങ്ങളായി ശമ്ബളവും പെന്‍ഷനും മുടങ്ങിക്കിടക്കുകയാണ്. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. തലശേരി സ്വദേശി നടേശ് ബാബുവാണ് ഇന്ന് ആത്മഹത്യ ചെയ്തത്. അതിനിടെ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് Read More …

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേയ്ക്ക് നിലംനികത്തി റോഡ് നിര്‍മിച്ചതിനെ തുടര്‍ന്ന് കേസെടുക്കാനുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടിയിട്ടുണ്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ Read More …

മാധ്യമപ്രവര്‍ത്തകന്‍ വി എം സതീഷ് അന്തരിച്ചു

ദുബായ്: രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വി എം സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം ഇത്തിത്താനം വഴിപ്പറമ്ബില്‍ Read More …

മോദിയുടേത് രാഷ്ട്രീയ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ അധിക്ഷേപം നടത്തിയ നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രധാനമന്ത്രി അവഗണിച്ചെന്നും രാഹുല്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ റാഫേല്‍ വിമാന ഇടപാടിനെയോ കര്‍ഷകരെയോ യുവാക്കളുടെ തൊഴിലിനെയോ കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചില്ല. രാജ്യത്തിന്‍റെ Read More …

സോളാര്‍ കേസ്: കക്ഷി ചേരാനുള്ള അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കും: ഹൈക്കോടതി

കൊച്ചി :  സോളാര്‍ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് ഹൈക്കോടതി. പൊതുതാല്‍പ്പര്യ ഹര്‍ജി അല്ലാത്തതിനാല്‍ കക്ഷി ചേരാനുള്ള ആവശ്യം പരിഗണിക്കണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍, അഭിഭാഷകനായ ജോണ്‍ ജോസഫ് എന്നിവരാണ് കക്ഷി ചേരാന്‍ അനുമതി തേടിയത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ Read More …

ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ലോക്സഭയില്‍ ബഹളം

ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ലോക്സഭയില്‍ തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എംപിമാരുടെ പ്രതിഷേധം. തെലുങ്കുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്ബോഴാണ് ആന്ധ്രാ എം.പിമാര്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ആന്ധ്രക്ക് നീതി കിട്ടണമെന്ന് എം.പിമാര്‍ മുദ്രാവാക്യത്തിലൂടെ Read More …

കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 2441 കോടി എം.എം മണി

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് 2441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചു സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളുമാണ് കുടിശ്ശിക വരുത്തിയത്. ജല അതോറിറ്റി 1219.33 കോടിയാണ് കൊടുക്കാനുള്ളത്. 109.09കോടി സര്‍ക്കാര്‍ വകുപ്പുകളും 205.58 കോടി പൊതു മേഖലാ സ്ഥാപനങ്ങളും 550.28 കോടി സ്വകാര്യ സ്ഥാപനങ്ങളും കൊടുക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഐഎംഎ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വേറെ സ്ഥലമുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.