ഒാറഞ്ച്​ പാസ്​പോര്‍ട്ടില്ല; നിലവിലെ രീതി തുടരും

ന്യൂഡല്‍ഹി: ഒാറഞ്ച്​ പാസ്​പോര്‍ട്ട്​ നല്‍കാനുള്ള നീക്കത്തില്‍ നിന്ന്​ കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുന്നു. പാസ്​പോര്‍ട്ട്​ നല്‍കുന്നതിന്​ നിലവിലെ രീതി തന്നെ പിന്തുടരും. വിദേശകാര്യമന്ത്രിയുടെ ​അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ തീരുമാനം. ഒാറഞ്ച്​ പാസ്​പോര്‍ട്ട്​ നല്‍കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.

കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ള; അറബി കേരളത്തിലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കെ.സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണെന്നും പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് Read More …

അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു- കോടിയേരി

തൃശൂര്‍: തന്‍റെ മകനുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്ബനി ഉടമ കമ്ബനി ഉടമ അല്‍ മര്‍സൂഖി കേരളത്തിലെത്തി എന്തിനാണ് ബുദ്ധിമുട്ടന്നതെന്ന് കോടിയേരി ചോദിച്ചു. സി.പി.എം സംസ്ഥാന സമ്മേളന തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ തീരുമാനമാകാത്ത പക്ഷം കേരളത്തിലെത്തി വാര്‍ത്താസമ്മേളനം നടത്താന്‍ Read More …

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് വി.ടി. ബല്‍റാം

പാലക്കാട്: സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. മുസ്ലിങ്ങളെ സിപിഎം പാര്‍ട്ടി ഭാരവാഹി പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള Read More …

ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.

അന്വേഷണ റിപ്പോര്‍ട്ട് തള്ളി കര്‍ദിനാള്‍

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കര്‍ദിനാള്‍ തള്ളി. ഇതേ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി ഇടപാടില്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. വസ്തുതകള്‍ പുറത്തു കൊണ്ടുവന്നവരെ Read More …

ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ മഞ്ജു വാര്യരെ വേണ്ടെന്ന് ജില്ലാ നേതൃത്വം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തതള്ളി സിപിഐഎം ജില്ല നേതൃത്വം രംഗത്ത്. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് Read More …

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

ദുബായ്: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി.തമ്ബി എന്നിവരാണ് മരിച്ചത്. കുമളി സ്വദേശി ബിനുവിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.