ഇന്ത്യയെ നടുക്കി ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി

ഇന്ത്യയെ നടുക്കി ഭൂചലനം. ദില്ലിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കനത്ത ഭൂചലനത്തില്‍ അഫ്ഗാനും നടുങ്ങി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ഹിന്ദ്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭുചലനം എത്രത്തോളം ആഘാതം ഉണ്ടാക്കിയെന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ റിമാന്റ് നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രുവരി 7 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്. അതേ സമയം രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വീണ്ടും ഹരജി നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും. കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള Read More …

സിബിഐ അന്വേഷണം തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

സഹോദരന്‍ ശ്രീജിവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടന്നും ശ്രീജിത്ത് സൂചിപ്പിച്ചു. സിബിഐക്ക് മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീജിത്ത്.

കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷ വിരുദ്ധ നിലപാടില്ല; മാണിക്ക് മറുപടിയുമായി പി ജെ ജോസഫ്

കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാടില്ലെന്ന് പി ജെ ജോസഫ്. കെ എം മാണിക്കുള്ള മറുപടിയായാണ് പി ജെ ജോസഫ് ഇങ്ങനെ പറഞ്ഞത്. മുന്‍പ് കോണ്‍ഗ്രസില്‍ അങ്ങിനെ ഉണ്ടായിരുന്നു അത് ഞങ്ങള്‍ പറഞ്ഞ് തിരുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്നായിരുന്നു പ്രതിച്ഛായയില്‍ കെ എം മാണിയുടെ ലേഖനത്തിനെതിരെയാണ് പി ജെ ജോസഫ് ഇങ്ങനെ പ്രതികരിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ Read More …

വീടുകളുടെ ചുവരുകളിലെ കറുത്ത സ്റ്റിക്കറിന് വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വീടുകളുടെ ചുവരുകളില്‍ ഈയിടെയായി പ്രത്യക്ഷപ്പെട്ടുവരുന്ന കറുത്ത സ്റ്റിക്കറിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി.മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും Read More …

കള്ളില്‍ സ്റ്റാര്‍ച്ച്‌ ചേര്‍ക്കുന്നത് കുറ്റകരമാകില്ല; അബ്കാരി നിയമം ഭേദഗതി ചെയ്തു

വ്യാജ കള്ള് നിര്‍മാണത്തിനുപയോഗിക്കുന്ന സ്റ്റാര്‍ച്ച്‌ കള്ളില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാക്കുന്ന അബ്കാരി നിയമത്തിലെ വകുപ്പ് ഭേദഗതി ചെയ്തു. നേരത്തെ അഞ്ചുവര്‍ഷം തടവും അന്പതിനായിരം രൂപ പിഴയും ചുമത്താവുന്ന കുറ്റമായിരുന്നു കള്ളില്‍ സ്റ്റാര്‍ച്ച്‌ ചേര്‍ക്കുന്നത്. അബ്കാരി നിയമത്തിലെ അന്പത്തിയേഴാം വകുപ്പ് ഭേദഗതി ചെയ്താണ് കള്ളില്‍ സ്റ്റാര്‍ച്ച്‌ ചേര്‍ക്കുന്നത് കുറ്റകരമല്ലാതാക്കി മാറ്റിയത്. കഴിഞ്ഞ ഡിസംബറില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 21ല്‍ Read More …

ധനസ്ഥിതി: ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച്‌ ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. മൂന്നുമാസമായി ട്രഷറിയില്‍ സ്തംഭനമാണെന്നും മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. പണമിടപാടുകള്‍ നടക്കുന്നില്ല. Read More …

രാജ്യസുരക്ഷക്ക്​ ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ല- ട്രംപ്​

വാഷിങ്​ടണ്‍: രാജ്യസുരക്ഷക്ക്​ ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യു.എസ് പ്രസി‍ഡന്‍റ്​ ഡോണള്‍ഡ് ട്രംപ്. കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റേണ്ടിയിരിക്കുന്നു. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. 21ാം നൂറ്റാണ്ടിന്​ അനുയോജ്യമായ മാറ്റങ്ങള്‍ കുടിയേറ്റ നയത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂനിയനെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന Read More …