കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. പെന്‍ഷന്‍ ബാധ്യത തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെ വിശ്വസിക്കാനാകുമെന്നും, ധനമന്ത്രി സഭയില്‍ എത്താതിരുന്നത് മനപൂര്‍വ്വമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, അടിയന്തിര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴികോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രതിസന്ധി പരിഹരിക്കുന്നതിന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പുനസംഘടന നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാല്‍ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. പെന്‍ഷന്‍കാര്‍ക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ പ്രതിമാസം 10 കോടി രൂപയാണ് Read More …

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു; ജി.ഡി.പി ഉയരുമെന്ന് പ്രതീക്ഷ

ന്യുഡല്‍ഹി: 201718 വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്ററില്‍ വെച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.75 ശതമാനത്തില്‍ എത്താന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 201819ല്‍ ജി.ഡി.പി 7.0% മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. Read More …

കണ്ണൂരിലെ സിപിഎമ്മിന്റെ അമരത്ത് ജയരാജന്‍ തന്നെ

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ചൈനയെ കുറിച്ച് പറയുന്നത് ചിലര്‍ തെറ്റായി കാണുന്നു കാനം

കൊല്ലം: ചൈനയെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ചിലരുടെ വിമര്‍ശനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചൈനയുടെ സമ്ബദ്ഘടന എങ്ങനെ വേണം എന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും കാനം ചൂണ്ടിക്കാട്ടി. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂഷണ രഹിത സമൂഹം കെട്ടിപ്പടുക്കാന്‍ ചൈന അവരുടേതായ തരത്തില്‍ ശ്രമിക്കുന്നു. ലോക കമ്‌ബോളത്തിലെ ഏറ്റവും പ്രധാന ശക്തിയാണ് Read More …

ക്യാന്‍സര്‍ ചികിത്സയ്ക്ക് മരുന്ന്: വ്യാജസന്ദേശത്തിനെതിരെ ഡോ വി പി ഗംഗാധരന്‍ പരാതി നല്‍കി

കൊച്ചി: ക്യാന്‍സര്‍ രോഗ ചികിത്സയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന് ഡോ. വി പി ഗംഗാധരന്‍. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോ. വി പി ഗംഗാധരന്റെ ചിത്രവും പേരും ഉപയോഗിച്ചാണ് സന്ദേശം പ്രചരിക്കുന്നത്. അശ്രദ്ധയോടെ അല്ലാതെ ആരും ക്യാന്‍സര്‍ കൊണ്ട് മരിക്കരുത് എന്ന് മുഖവുര Read More …

കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് തീര്‍പ്പാക്കി

കൊച്ചി: കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി തീര്‍പ്പാക്കി. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതിനേത്തുടര്‍ന്നാണ് കോടതി നടപടി. ബാബുവിന്റെ ബെനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്.