കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലിനോട് യോജിക്കാനാവില്ലെന്ന് സി.പി.എം

തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ തടങ്കലില്‍ അടയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത്തരത്തില്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം നടത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്കെതിരായാണ്. ആര്‍.എസ്.എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി വിശദീകരിച്ചു. മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന മുത്തലാഖ് വിവാഹമോചന രീതി Read More …

മനോജ് വധക്കേസിലെ സിബിഐ അറസ്റ്റ് ; പയ്യോളിയില്‍ സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: മനോജ് വധക്കേസിലെ സിബിഐ അറസ്റ്റില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ വെള്ളിയാഴ്ച സിപിഎം ഹര്‍ത്താല്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. വടകര ക്യാംപ് ഓഫീസില്‍ Read More …

ജോസഫ് പുലിക്കുന്നേലിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ക്രിസ്തു സന്ദേശത്തെ അതിന്‍റെ യഥാര്‍ത്ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സാമുദായിക പരിഷ്കരണത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഭാ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അനാചാരങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടത്തി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ Read More …

സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം

തിരുവനന്തപുരം:  എസ്.ബി.ടിയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കുടിശികയായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.   എസ്.ബി.ഐ അധികൃതരുടെ യോഗം വിളിച്ച് ഈ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ Read More …

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ബില്‍ രാഷ്ട്രീയപ്രേരിതമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ബില്ലില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കോണ്‍ഗ്രസ് Read More …

ഗോവയില്‍ അവധിയാഘോഷിച്ച് സോണിയാഗാന്ധി

ദില്ലി: ദീര്‍ഘകാലം ചുമലിലേറ്റിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന് കൈമാറി, തിരക്കുകളോട് വിടപറഞ്ഞ് അവധിക്കാലം ചെലവഴിക്കാന്‍ സോണിയാഗാന്ധി ഗോവയിലെത്തി. പാര്‍ട്ടി മീറ്റിംഗുകളും പൊതു പരിപാടികളും നല്‍കിയിരുന്ന തിരക്കുപിടിച്ച ജീവിതത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ. ഗോവയിലെ ലീല ഹോട്ടലിനു സമീപത്ത് കടലോരത്തിനരികെ നടപ്പാതയിലൂടെ തികച്ചും സാധാരണക്കാരിയായി സൈക്കിള്‍ ചവിട്ടിയും മറ്റ് വിനോദ സഞ്ചാരികളോട് Read More …

ചേര്‍ത്തലയില്‍ ഏഴാം ക്ലാസുകാരിക്ക് പീഡനം; അച്ഛനുള്‍പ്പെടെ 4 ബിജെപിക്കാര്‍ പിടിയില്‍

ചേര്‍ത്തല:  ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരാണ്. പെണ്‍കുട്ടിയുടെ അച്ഛനു പുറമേ തണ്ണീര്‍മുക്കം സ്വദേശികളായ നാരായണന്‍ നായര്‍ (69), ഗിരീഷ് (24) എന്നിവരെയും പഌസ്ടു വിദ്യാര്‍ഥിയെയുമാണ് ചേര്‍ത്തല സിഐ വി പി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 13 Read More …

ജിഎസ്ടി ഫലിച്ചില്ല,കേന്ദ്ര സർക്കാർ അമ്പതിനായിരം കോടി കടമെടുക്കുന്നു

അടുത്ത സാമ്പത്തിക വർഷത്തിലെ ചെലവുകളിലേക്കായി കേന്ദ്ര സർക്കാർ അമ്പതിനായി കോടി രൂപയുടെ അധിക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നു.ബുധനാ‍ഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ സൂചന നൽകിയത്.   സർക്കാർ സെക്യൂരിറ്റികളിലൂടെയാവും കടമെടുപ്പ്.ഇതോടൊപ്പം നിലവിലുളള 86,203 കോടി രൂപയുടെ ട്രഷറി ബില്ലുകൾ മാർച്ചോടെ വെട്ടിക്കുറക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ചരക്കു സേവന നികുതി പരിഷ്കാരം ഫലപ്രാപ്തിയിലെത്തില്ലെന്നാണ് ഈ സംഭവ വികാസം Read More …