അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി

സൂറത്ത്: അയോധ്യ വിഷയത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും Read More …

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവിധ വകുപ്പുകള്‍ സംയുക്തമായിട്ടാകും ധനസഹായം നല്‍കുക. ഇതുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കും. Read More …

ഓഖി ദുരന്തം; പ്രത്യേക പാക്കേജിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ നിധിയില്‍ ഇളവ് നല്‍കും. പാക്കേജ് നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയെ രൂപീകരിച്ചു. ദുരിതബാധിതര്‍ക്കായുള്ള ചികിത്സ സഹായമുള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനസഹായം അടിയന്തരമായി വിതരണം Read More …

പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വെച്ചെന്നുള്ള പരാതിയിലാണ് അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്‍വറിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ നാല് വില്ലേജ് ഓഫീസുകള്‍ക്ക് കത്ത് നല്‍കി.

കോടിയേരി വിഴിഞ്ഞത്; മത്സ്യതൊഴിലാളികളെ കണ്ടു

വിഴിഞ്ഞം: ഓഖി നാശം വിതച്ച വിഴിഞ്ഞത്തെ തീരപ്രദേശങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കാണാതായ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ലത്തീന്‍ സഭാ പ്രതിനിധികളെയും അദ്ദേഹം കണ്ടു. സാധ്യമായ സഹായമെല്ലാം മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ Read More …

ഓഖി ; സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപംനല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കാനാണ് പാക്കേജ്.നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപോയഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴില്‍ മേഖലയിലേക്ക് മടക്കിക്കൊണ്ടുവാരാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ വിശദാംശങ്ങള്‍ ഫിഷറീസ്, Read More …

കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതക കേസ് : 10 പേര്‍ക്ക് ജീവപര്യന്തം

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കല്‍ ആലിക്കല്‍ ജുമാമസ്ജിദില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ 10 പേര്‍ക്ക് ജീവപര്യന്തം . മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. ആലിക്കല്‍ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാരവാഹി തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിഹലസസൗലേയ്ക്ക് നയിച്ചത്. പള്ളിക്കമ്മിറ്റി മെംബര്‍മാരുടെ അനുവാദമില്ലാതെ Read More …

പിണറായിക്ക് വിനയാകുന്നത് വൈകി വരുന്ന വിവേകം!

തിരുവനന്തപുരം: കേരളം കണ്ട വലിയ ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടും പ്രദേശം സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിന് തയ്യാറാകാതിരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് വലിയ വിമര്‍ശമേറ്റുവാങ്ങാന്‍ കാരണമായത്. ‘വൈകി വരുന്ന വിവേക’മാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായതടക്കം പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നത് എന്ന് വ്യക്തം. . പ്രകടനത്തിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ഭരണാധികാരികള്‍ക്ക് അവകാശപ്പെടാമെങ്കിലും Read More …