വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞത് കോണ്‍ഗ്രസ്സുകാരായിരുന്നെന്ന് കോടിയേരി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് കോണ്‍ഗ്രസ്സുകാരായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധം മത്സ്യ തൊഴിലാളികളുടെ പ്രതിഷേധമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും, സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ Read More …

സര്‍ക്കാരിനോടുള്ള അതൃപ്തി; തോമസ് ഐസക്കിനെതിരെയും മത്സ്യതൊഴിലാളികള്‍ കലിതുള്ളി

തിരുവനന്തപുരം: ഓഖി ചുലിക്കാറ്റ് ദുരന്തബാധിത പ്രദേശമായ അടിമലത്തുറയില്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നതിനിടെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവരെ ആശ്വസിപ്പിച്ച ശേഷം തിരിച്ച് Read More …

ചൊല്ലാനത്ത് കടല്‍ഭിത്തി: ആവശ്യം ന്യായമാണെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: ചൊല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശവാസികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ആവശ്യം തീരദേശവാസികള്‍, വൈദികര്‍ അടക്കമുള്ളവരുടെ തന്നെ അറിയിച്ചിട്ടുണ്ട്. കടല്‍ഭിത്തി പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി അടക്കമുള്ളവരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചൊല്ലാനത്ത് സമരം നടത്തുന്ന തീരദേശവാസികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് ഉമ്മന്‍ചാണ്ടി Read More …

പതിവ് തെറ്റിക്കാതെ കാണിക്കാര്‍സംഘം ഒന്‍പതിന് സന്നിധാനത്ത്

ശബരിമല: അയ്യപ്പനോടുള്ള കൃത്യത പാലിക്കുന്നതില്‍ ഒരുവിട്ടുവീഴ്ചയും ചെയ്യാത്ത തിരുവനന്തപുരം കുറ്റിച്ചാല്‍ പഞ്ചായത്തിലെ കാണിക്കാര്‍ ആദിവാസിസംഘം ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം ആറുമണിക്ക് സന്നിധാനത്ത് ദര്‍ശനത്തിനും സമര്‍പ്പണത്തിനുമായി എത്തിച്ചേരും. കുറ്റിച്ചാല്‍ പഞ്ചായത്തിലെ ആദിവാസി ക്ഷേത്രമായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്ബുരാന്‍ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് അഗസ്ത്യാര്‍കൂടം മലനിരകളിലെ ഉള്‍ക്കാടുകളില്‍ വരുന്നവരില്‍ നിന്നുള്ള 87 അംഗസംഘം എത്തിച്ചേരുക. അഗസ്ത്യാഗുരുവിനെ ഗുരുസ്ഥായിയായി സങ്കല്‍പ്പിച്ച് പൂജിച്ച് Read More …

മുഖ്യമന്ത്രി പിണറായിയെ തടഞ്ഞസംഭവം; വെളിപ്പെടുത്തലുമായി വിഴിഞ്ഞം സ്വദേശി

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിഴിഞ്ഞത്ത് നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒരുസംഘം തടയാന്‍ ശ്രമിച്ചത്. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞം സ്വദേശി രാജന്റെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരികയാണ്. ഫേസ്ബുക്കിലൂടെയാണ് രാജന്‍ സത്യാവസ്ഥ തുറന്നു പറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ആയിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മനഃപൂര്‍വ്വം തന്നെ Read More …

സിപിഐ എന്തെങ്കിലും ചെയ്യട്ടെ ; കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ തര്‍ക്കമില്ലെന്ന് എം.എം.മണി

തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐ എന്തെങ്കിലും ചെയ്യട്ടെ എന്ന് മന്ത്രി എം.എം.മണി. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലന്നും, വിഷയം രാഷ്ട്രീയനീക്കമായി വ്യാഖ്യാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ Read More …

മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് കാനം

മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ. രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ല ഹര്‍ജി. എല്‍ഡിഎഫ് കയ്യേറ്റത്തെ അനുകൂലിക്കുന്നവരല്ലെന്ന് കാനം ചൂണ്ടിക്കാട്ടി. രണ്ട് പാര്‍ട്ടിയാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്നും കാനംപറഞ്ഞു.   മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി.പ്രസാദാണ് ചെന്നൈ ഗ്രീന്‍ Read More …

പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി

തിരുവനന്തപുരം: നിയമസഭാ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതില്‍ പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി. ആരോപണ വിധേയനായ എംഎല്‍എ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ചോദ്യം ചെയ്ത് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. ആരോപണ വിധേയനായ അന്‍വര്‍ പിരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹത്തിനെതിരേ നിരവധി Read More …