അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് ; കെപി സതീശന്‍

തിരുവനന്തപുരം : അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതായി അറിയില്ലെന്ന് അഡ്വ കെപി സതീശന്‍. ബാര്‍ കോഴക്കേസില്‍ മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമോയെന്ന് വിജിലന്‍സ് നിയമോപദേശകന് ഭയമാണ്. അതുകൊണ്ടാണ് കേസില്‍ താന്‍ ഹാജരാകുന്നതിനെ എതിര്‍ത്തതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കേസില്‍ യുക്തമായ Read More …

സ്വര്‍ണ വില കുതിക്കുന്നു ; പവന് 23,120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണ വില. പവന് 160 രൂപ വര്‍ധിച്ച് 23,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,890 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പവന് പവന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പവന് 22,880 Read More …

വരാപ്പുഴ കസ്റ്റഡിമരണം; ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി; മാധ്യമങ്ങളെ കാണരുതെന്നും താക്കീത്

വരാപ്പുഴ: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി. സഹോദരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സജിത്തിനാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. ശ്രീജിത്തിനെയും സജിത്തിനെയും ഒരുമിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി രണ്ടു ദിവസത്തെ ജാമ്യമനുവദിച്ച സജിത്ത് പോലീസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മഫ്ഡിയിലെത്തിയ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് തങ്ങളെ Read More …

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ചെന്നിത്തല ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് Read More …

സ്ഥലം മാറ്റിയതില്‍ മനോവിഷമം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു

കൊല്ലം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസര്‍ ആണ് മരിച്ചത്. സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇയാളില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ശ്രീജിത്തിന്റ കസ്റ്റഡി മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അന്വേഷണച്ചുമതലയുള്ള ഐജി എസ് ശ്രീജിത്തും മറ്റ് ഉദ്യോഗസ്ഥരും കൊച്ചിയില്‍ എത്തി. യോഗത്തില്‍ അന്വേഷണം എങ്ങനെ വേണം എന്നത് സംബന്ധിച്ച രൂപരേഖ തയാറാക്കും. തുടര്‍ന്ന്, തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ Read More …

പകര്‍ച്ചവ്യാധി നിയന്ത്രണം: നഗരസഭകള്‍ കൂടുതല്‍ ശ്രദ്ധിക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം:  പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പ് ‘ആരോഗ്യ ജാഗ്രത’ എന്ന കര്‍മപരിപാടി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017ല്‍ വൈറല്‍പനി, ഡെങ്കിപ്പനി, എച്ച്‌1 എന്‍1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ കൂടുതലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കര്‍മ പരിപാടി Read More …

പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ല. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഔദ്യോഗിക വേഷം ധരിച്ച Read More …