പോലീസിനെ നന്നാക്കാനുറച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്നതില്‍ പതറി സര്‍ക്കാരും സിപിഎമ്മും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയതായി അറിയുന്നു. ഏറ്റവും ഒടുവില്‍ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവം കൂടിയായതോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെട്ട Read More …

വരാപ്പുഴ കസ്റ്റഡി മരണം: ഗൃഹനാഥനെ ആക്രമിച്ചവരില്‍ ശ്രീജിത്ത്

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് മകന്‍ ബിനീഷിന്റെ വെളിപ്പെടുത്തല്‍. അച്ഛനെ വീട്ടില്‍ക്കയറി ആക്രമിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. ശ്രീജിത്തുമായി വാക്കുതര്‍ക്കം പോലും ഉണ്ടായിട്ടില്ല. ശ്രീജിത്തിന്റെ പേര് പൊലീസുകാരോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല, ബിനീഷ് വെളിപ്പെടുത്തി. ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. Read More …

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉപദേശകസമിതിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: നഴ്‌സുമാരുള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കാതെ മിനിമം വേതന ഉപദേശകസമിതി. വിവിധ ഗ്രേഡുകളിലുള്ള നഴ്‌സുമാരുടെ അലവന്‍സുകള്‍ സംബന്ധിച്ചും സമിതിയില്‍ ധാരണയായില്ല. സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാകും അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. പതിമൂന്നിന് കൊല്ലത്ത് വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ പികെ ഗുരുദാസന്‍ പറഞ്ഞു.

കസ്റ്റഡി മരണം;ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമാണെന്ന ചികിത്സാ രേഖകള്‍ പുറത്ത് വന്നിരുന്നു. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് Read More …

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും ഇന്ന് രാവിലെ ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് Read More …

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിന് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്ബൂര്‍ണ നിയന്ത്രണവും വിഭവ ചൂഷണവുമാണ് കേന്ദ്രത്തിന്റെ ഫെഡറല്‍ നയമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി വിമര്‍ശിച്ചു. പണം ചെലവഴിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം. സംസ്ഥാനങ്ങളുടെ അധികാരവും വിഭവങ്ങളും കേന്ദ്രം കവരുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കേരളം Read More …

ഫോണ്‍കെണി കേസ്: അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മംഗളം ചാനല്‍ ജീവനക്കാര്‍ പ്രതികളായ ഫോണ്‍ കെണി കേസില്‍ പൊലീസ്അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം അന്തിമഘട്ടത്തിലാണന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി .കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി . മംഗളം ചാനല്‍ ജീവനക്കാരിയെ നിയോഗിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ Read More …

രക്തസമ്മര്‍ദം കൂടി : ജി.സുധാകരനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നു മന്ത്രി ജി.സുധാകരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ എംആര്‍ഐ അടക്കം പരിശോധനകള്‍ പൂര്‍ത്തിയായി. ഇന്നുതന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.