സി.പി.എം. മനുസ്മൃതി നാട്ടുകാര്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസില്ലെന്ന് കെ.എം ഷാജി

കോഴിക്കോട്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച്‌ സാഹിത്യ അക്കാദമിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടി വച്ച്‌ പ്രതചിഷേധിച്ചതോടെ വിഷയത്തില്‍ ചൂടന്‍ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീരയും വി.ടി. ബല്‍റാമും ഫേസ്ബുക്ക് പോരില്‍ ഏര്‍പ്പെടുകയും ചെയ്തു. അതേസമയം ഇതില്‍ പങ്കുചേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് കെ.എം. ഷാജി എം.എല്‍.എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള Read More …

കോഴിക്കോട് വീടിന് നേരെ വെടിവെപ്പ്: വേട്ടക്കാരെന്ന് സംശയം

കോഴിക്കോട്: കിനാലൂരില്‍ വീടിന് നേരെ വെടിവച്ചു. വെടിയുണ്ട തറച്ച്‌ വീടിന്‍റെ ജനല്‍ച്ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. വെടിവെപ്പിനെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിനാലൂര്‍ പാറത്തലക്കല്‍ ബാബുരാജിന്‍റെ വീടിന് നേരെയാണ് വെടിവപ്പുണ്ടായത്. കിടപ്പു മുറിയുടെ ജനല്‍ച്ചില്ല് തകര്‍‍ത്ത വെടിയുണ്ട ചുമരില്‍ തറച്ചു. ആര്‍ക്കും പരിക്കില്ല. ആരാണ് വെടിവെച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആരുമായും പ്രശ്നങ്ങള്‍ ഇല്ലെന്നും വെടിവെപ്പിനുള്ള കാരണം Read More …

അഭിമന്യുവിന്റെ വധത്തെ സിപിഎം രാഷ്ട്രീയവത്ക്കരിച്ചു; പിരിച്ചത് 4 കോടി; കുടുംബത്തിന് നല്‍കിയത് വെറും 35 ലക്ഷം

സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി സി പി എമ്മിനെ കടന്നാക്രമിച്ചത്. കാസര്‍കോട് കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തെ കുറിച്ച്‌ പറയുമ്ബോഴാണ് സി പി എമ്മിനെതിരെയുള്ള നേതാവിന്റെ ആക്രോശം.  പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് Read More …

കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കാള്ളാനാവുന്ന പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളം സ്വപ്ന തുല്യമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്. 120 കോടി മുടക്കിയാണ് 17000 ചതുരശ്രമീറ്ററില്‍ വിസ്തൃതിയുളള ടെര്‍മിനലിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. Read More …

സുരക്ഷാപ്രശ്നം കാരണമാണ് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ന് കാനം

കോഴിക്കോട്: കാസര്‍ഗോട് പെരിയയില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്ന കാര്യം മുഖ്യമന്തി അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് സന്ദര്‍ശനം ഒഴിവാക്കിയത്. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പൊലീസിനെയും പട്ടാളത്തിനെയുമായി സന്ദര്‍ശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. Read More …

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ എതിര്‍പ്പ്; ശ്രീധരന്‍ പിള്ളയ്ക്ക് നേരെ വിമര്‍ശനം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ എതിര്‍പ്പ്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ രംഗത്തെത്തി. നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെയാണ്് ശ്രീധരന്‍ പിള്ള പട്ടിക നല്‍കിയതെന്നാണ് ആരോപണം. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃയോഗം Read More …

താങ്കളുടെ പാര്‍ട്ടിക്ക് ഇനിയെങ്കിലും മനുഷ്യക്കുരുതികള്‍ അവസാനിപ്പിച്ചുകൂടേയെന്ന് കെ. സുരേന്ദ്രന്‍

പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച റോബോട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് നല്‍കി സ്വീകരിക്കുന്ന റോബോട്ടിന്റെ ചിത്രം വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിനൊപ്പം രാഷ്ട്രീയ കൊലപാതകത്തെ ചേര്‍ത്തുവച്ച്‌ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം റോബോട്ടിനുമാവും പക്ഷേ അതിനൊരു ഹൃദയം ഉണ്ടാവുകയില്ല. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഹൃദയമുണ്ടാവുക എന്നത് മിനിമം വേണ്ട Read More …

ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ടി.പി വധക്കേസില്‍ പരോളില്‍ ഇറങ്ങിയവരുടെ പങ്ക് അന്വേഷിക്കണം: മുല്ലപ്പള്ളി

 കാസര്‍കോട് ഇരട്ടക്കൊലപാതകം നടന്നത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങിയപ്പോഴെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകത്തിന് പിന്നില്‍ ടി.പി.വധക്കേസിലെ പ്രതികളുടെ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനമഹായാത്രയ്‌ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സി.പി.എമ്മിന്റെ അറിവോടെതന്നെയാണ് കൊലപാതകം നടന്നത്. ഇത് ആസൂത്രണം ചെയ്‌തതും സി.പി.എം ആണ്. ഇവര്‍ക്ക് ഇതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. Read More …